മനോരമയ്ക്ക് പറ്റിയൊരു പറ്റേ… രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാൻ വച്ച വാർത്തയ്ക്ക് താഴെ ഭ്രൂണം കണ്ടെത്തിയ വാർത്ത

rahul mamkoottahil

മനോരമ കോൺ​ഗ്രസുകാരെ ഒരറ്റത്തു നിന്നും വെളുപ്പിച്ച് തുടങ്ങുകയായിരുന്നു. എന്നാൽ അത് വലിയ തിരിച്ചടിയിലേക്കാണ് ഇന്ന് മനോരമയെ എത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാൻ മനോരമ ഒരു വാർത്ത വച്ചു. വയനാട്ടിലെ വീടുകൾ എവിടെയെന്ന് ചോ​ദിക്കേണ്ടുന്നത് സർക്കാരിനോടാണെന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പെന്നല്ലാതെ മറ്റൊരു പ്രാധാന്യവും ഈ വാർത്തയ്ക്കോ കുറിപ്പിനോ ഇല്ല.

എന്നാൽ മനോരമ അത് രണ്ട് കോളം വാർത്തയാക്കി. പക്ഷെ അമിളി പറ്റിയത് അവിടെയായിരുന്നില്ല. അതിൻ്റെ തൊട്ട് താഴെ ഭ്രൂണം കണ്ടെത്തിയ വാർത്തയും നൽകി. വായനക്കാരന് സംഭവം പിടികിട്ടി. വെളുപ്പിക്കാൻ ശ്രമിച്ച് കൂടുതൽ കുഴപ്പത്തിലാവുകയാണ് ചെയ്തത്.

Also read: ‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രസ്താവനകൾ, കെ സി വേണുഗോപാൽ മാപ്പ് പറയണം’; വക്കീൽ നോട്ടീസ് അയച്ചത് CPIM കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

പീഢനവും നിർബന്ധിത ​ഗർഭച്ഛിദ്രവുമുൾപ്പെടെ നടത്തി റിമാൻഡിൽ കഴിഞ്ഞ രാഹുലിൻ്റെ വാർത്തയ്ക്ക് കീഴിൽ തന്നെ ആറുമാസം പ്രായമുള്ള ​ഭ്രൂണത്തെ കണ്ടെത്തിയതായും വാർത്ത. ഇങ്ങനെ രണ്ട് വാർത്തകൾ പ്ലേസ് ചെയ്യാൻ ഇതിലും മികച്ച സ്ഥലമില്ലെന്നാണ് സമൂഹമാധ്യമത്തിൽ ജനങ്ങൾ പറയുന്നത്. വാർത്തയേയും രാഹുലിനേയും ട്രോളി ജനങ്ങൾ രം​ഗത്ത് വരുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News