മനു ഭാക്കറും വൈഭവ് സൂര്യവംശിയും തമ്മില്‍ എന്താണ് ബന്ധം? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു

manu bhakar and vaibhav sooryavanshi

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ തിളങ്ങുന്ന കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ഷൂട്ടിങ് താരവുമായ മനു ഭാക്കറും തമ്മില്‍ എന്താണ് ബന്ധം? ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്ന ചൂടന്‍ ചര്‍ച്ചയാണിത്. വൈഭവിനെക്കുറിച്ച് മനു ഭാക്കറിനോട് ചോദിച്ച ഒരു ചോദ്യമാണ് ഈ ചര്‍ച്ചയ്ക്ക് പിന്നിലെ കാരണം.


വൈഭവിന്റെ മിന്നുന്ന ഫോമിനെപ്പറ്റിയുടെ ചോദ്യമാണ് ചര്‍ച്ചയ്ക്ക് ആധാരം. ഡല്‍ഹിയില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 75ാം വാര്‍ഷികാഘോഷവേളയില്‍ മനുവിനോട് വൈഭവിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുകയായിരുന്നു. കഴിവുകള്‍ക്ക് പ്രായമില്ലെന്നും പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നുമായിരുന്നു മനുവിന്റെ മറുപടി. 60ാം വയസിലും ആറാം വയസിലും മികച്ച കാര്യങ്ങള്‍ നടക്കാം. കൂടെയുള്ളവര്‍ വൈഭവിനെ ശരിയായി നയിച്ചാല്‍ അദ്ദേഹം ഭാവിയില്‍ വലിയ താരമാകുമെന്നും മനു കൂട്ടിച്ചേര്‍ത്തു.
മനുവിന്റെ ഈ അഭിപ്രായത്തിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാരംഭിച്ചത്. വൈഭവിനെപ്പറ്റി മനു ഭാക്കറിനോട് ചോദിക്കേണ്ട ആവശ്യമെന്തായിരുന്നു എന്നാണ് ചര്‍ച്ചയില്‍ ഉയരുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മുന്‍ ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

Also Read: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാവീഴ്ച; 240 ക്യാമറകള്‍ നശിപ്പിച്ചു


പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ താരമാണ് മനു ഭാക്കര്‍. ഒളിമ്പിക്‌സ് ഷൂട്ടില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമാണ് ഹരിയാണ സ്വദേശിയായ മനു. കായികമേഖലയിലെ മികച്ച പ്രകടനത്തിനു അര്‍ജുന അവാര്‍ഡും മനുവിനു ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News