വിജയാഘോഷം വിനയായി; മസില്‍ പ്രശ്‌നം നേരിട്ട ന്യൂയര്‍ പുറത്തിരിക്കേണ്ടി വരും

manuel-neuer

ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷത്തിനിടെ കാലിന്റെ പേശികള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ബയേണ്‍ മ്യൂണിക്ക് ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയര്‍ സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടി വരും. ബയേണ്‍ ലെവര്‍കുസനെ 3-0 ന് പരാജയപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ആഘോഷം. ജമാല്‍ മുസിയാല ബയേണിനെ 2-0 ന് മുന്നിലെത്തിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ന്യൂയറിന്റെ ആഘോഷം.

ആദ്യ പാദ നോക്കൗട്ട് മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു വിജയാഘോഷം. തുടര്‍ന്ന് ന്യൂയര്‍ മുടന്തിനീങ്ങുന്നതും സബ്ഔട്ടാകുന്നതും കാണാമായിരുന്നു. ന്യൂയറിന്റെ പകരക്കാരന്‍ ആയി അരങ്ങേറ്റക്കാരന്‍ ജോനാസ് ഉര്‍ബിഗ് ആണ് ഇറങ്ങിയത്. ഉര്‍ബിഗിനെ ടീമില്‍ എടുത്തിട്ടുണ്ട്. 38കാരനായ താരത്തിന്റെ പരുക്ക് ബയേണ്‍ സ്ഥിരീകരിച്ചു. ന്യൂയര്‍ തത്കാലം പുറത്തിരിക്കുമെന്ന് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു.

Read Also: മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വിന്റേജ് മാസ്റ്റര്‍ ക്ലാസ് വീണ്ടും; 33 പന്തില്‍ 63 റണ്‍സുമായി സച്ചിൻ വെടിക്കെട്ട്

ആഘോഷിക്കുന്നതിനിടെയാണ് അത് സംഭവിച്ചതെന്നും അത് ഞങ്ങള്‍ക്ക് നാണക്കേടാണെന്നും മത്സരശേഷം ബയേണ്‍ പരിശീലകന്‍ വിന്‍സെന്റ് കൊമ്പാനി പറഞ്ഞു. 2025 വരെ ബയേണുമായുള്ള കരാര്‍ അടുത്തിടെയാണ് വെറ്ററന്‍ ഗോള്‍കീപ്പര്‍ നീട്ടിയത്. സ്‌കീയിങ് അപകടത്തില്‍ കാലിന് പരുക്കേറ്റതിനാല്‍ 2022 ഡിസംബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ അദ്ദേഹം കളത്തിന് പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News