കുഞ്ഞൻ നാരങ്ങ നിസാരക്കാരനല്ല; ഗുണങ്ങൾ ഏറെ

നാരങ്ങയുടെ ഗുണങ്ങള്‍ ചെറുതല്ല. വലിപ്പംകൊണ്ട് ചെറുതാണെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ചെറുനാരങ്ങ സഹായിക്കുന്നു. വൈറ്റമിന്‍ സി അടക്കമുള്ള ധാരാളം വൈറ്റമിനുകള്‍ ഇതിൽ അടങ്ങിയിരിക്കുന്നു. ഇവയിൽ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറിയാണ്. നാരങ്ങ തൊലികൾ ഒരുപോലെ ആരോഗ്യകരമാണെന്നും പഠനങ്ങൾ പറയുന്നു. ഫ്രീ റാഡിക്കലുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രവർത്തനരഹിതമായ തൈറോയ്ഡ് ഗ്രന്ഥി എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളും നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ALSO READ: വമ്പൻ റെക്കോര്‍ഡുമായി സലാർ; ബോക്സ്‌ഓഫീസ് കളക്ഷൻ റിപ്പോർട്ട്

ദഹനക്കേടിന് നാരങ്ങ ഉപയോഗിക്കാം . ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമുള്ള പരിഹാരമാണിത്. സലാഡിന് മുകളിൽ ഒഴിക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേർത്ത് ഉപയോഗിക്കാം.

ALSO READ: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനം, 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ഡോ. ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News