കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സംഘപരിവാര്‍ മനസുള്ളവര്‍: മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സംഘപരിവാര്‍ മനസുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വനിയമത്തിനെതിരെ കോണ്‍ഗ്രസ് മിണ്ടാത്തത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് സംഘപരിവാര്‍ മനസുള്ളവര്‍ ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം കുന്നത്തൂര്‍ ഭരണിക്കാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ:ക്ഷേമ പെന്‍ഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍; ആഘോഷകാലത്ത് ലഭിക്കുക 4800 രൂപ വീതം

ഹര്‍ഷാരവത്തോടെ കുന്നത്തൂരിലെ നല്ലവരായ ജനങ്ങള്‍ മുഖ്യമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാറിനെ മുഖ്യമന്ത്രി വേദിയിലേക്ക് സ്വീകരിച്ച് ഹസ്തദാനം ചെയ്ത് കൈമുറുകെ പിടിച്ച് ഉയര്‍ത്തി. അരുണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് മിണ്ടാത്തത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് സംഘപരിവാര്‍ മനസുള്ളവര്‍ ഉള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.

ALSO READ:മെലിഞ്ഞുണങ്ങി എല്ലുകൾ പുറത്ത്, ‘ഈ മാറ്റം ക്രിസ്റ്റ്യൻ ബെയ്ലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്’, ആടുജീവിതത്തിലെ യഥാർത്ഥ ചിത്രം പങ്കുവെച്ച് ഗോകുൽ

ബിജെപിയുടെ തീരുമാനങ്ങള്‍ ആര്‍എസ്എസിന്റെ അജണ്ടയുടെ ഭാഗമാണ് അവര്‍ ആഗ്രഹിക്കുന്ന നിലയ്ക്ക് രാജ്യത്തെ മാറ്റാന്‍ ആണ് ഒരു മതവിഭാഗത്തെ ലക്ഷ്യംവെയ്ക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിയില്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ക്ഷേമ പെന്‍ഷന്‍ പോലും നല്‍കാന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുമ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്കൊപ്പമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയില്‍ തോമസ് ഐസക്കിന് ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ ഡി നീക്കത്തിന് ഒപ്പമാണ് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News