വടകരയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് വടകര അഴിയൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. രാവിലെ എട്ടരയോടെയാണ് സംഭവം. അമിത വേഗതയിലെത്തിയ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രി, പാര്‍ക്കോ ആശുപത്രി, മാഹി ഗവ. ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

also read- സൈന്യത്തിന്‍റെ വെടിയേറ്റ് ഓടിയ ഭീകരന്‍റെ മൃതദേഹം കണ്ടെത്തി

തൃശൂരില്‍ നിന്ന് തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയും തലശേരി ഭാഗത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സ്റ്റിയറിംങ്ങിനുളളില്‍ കുടുങ്ങി. വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. വടകരയില്‍ നിന്ന് അഗ്നിരക്ഷാ സേനയും ചോമ്പാല പൊലീസും സ്ഥലത്തെത്തി.

also read- ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ സി പി ഐ എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കൾക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News