മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്.

മാപ്പിള ഗാനകലാരത്‌നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഫസീലയ്ക്ക് ലഭിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുവഴിയില്‍ പുതിയ ഭാവുകത്വം പകര്‍ന്ന കലാകാരിയാണ് വിളയില്‍ ഫസീല. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ഫസീലയുടെ ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച്  വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. ചെറിയ പ്രായത്തിലെ  മാപ്പിളപ്പാട്ടിന്‍റെലോകത്തേക്കെത്തിയ ഇവരെ അന്തരിച്ച പ്രശസ്തനായ മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയാണ് പാട്ടിന്‍റെലോകത്തേക്ക് വഴിനടത്തിയത്.

Also Read: ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പിടി അബ്ദുറഹ്മാന്റെ രചനയായ ‘അഹദവനായ പെരിയോനേ….’ എന്ന ഗാനം എംഎസ് വിശ്വനാഥന്റെ സംഗീതത്തില്‍ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണിമഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.

Also Read: എയർ ഇന്ത്യയ്ക്ക് മേക്ക് ഓവർ; പുതിയ ലോഗോ പുറത്തിറക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News