വോളിബോൾ താരം വി ജി റോയിയെ അനുസ്മരിച്ചു

Mar Ivanios College Remembers Former SFI Leader And Volleyball Player V G Roy

തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ് മുൻ എസ്. എഫ്. ഐ നേതാവും വോളിബോൾ താരവുമായിരുന്ന അന്തരിച്ച വി.ജി.റോയിയെ അനുസ്മരിച്ചു. രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിലെ എസ്.എസ് റാം ഹാളിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ. ഡികെ മുരളി, അഡ്വ. എസ് പി ദീപക്, പ്രൊഫസർ അലിയാർ, ഡോ. പി പ്രമോദ്, സീനഭാസ്കർ, ബി സുനിൽ, അഭിരാം കൃഷ്ണൻ, പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. മുൻകാല വിദ്യാർത്ഥി സംഘടനാപ്രവർത്തകരും, സിനിമ, സാംസ്‌കാരിക പ്രവർത്തകരും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

ALSO READ: പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി

സാംസ്കാരിക-സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ‘വി ടിവി’ (V TV) എന്ന പേരിൽ ഡബ്ബിങ് സ്റ്റുഡിയോ നടത്തി വരികയായിരുന്നു. അന്തരിച്ച വിദ്യാധരന്റെയും റിട്ടയേർഡ് അധ്യാപിക ഗിരിജാമണിയുടെയും ഇളയ മകനാണ്. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സലിൻ വി. മാങ്കുഴി, ബിജു എന്നിവർ സഹോദരങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News