പെൺകുട്ടികൾ പ്രണയക്കെണികളിൽ കുടുങ്ങുന്നത് ആശങ്കാജനകം; മാർ ജോസഫ് പാംപ്ലനിയുടെ ഇടയലേഖനം

പെൺകുട്ടികൾ പ്രണയക്കെണികളിൽ കുടുങ്ങുന്നത് ആശങ്കാജനകമെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലനിയുടെ ഇടയലേഖനം. ഈസ്റ്റർ ദിനത്തിൽ ഇടവകകളിലെ പളളികളിൽ വായിക്കുന്നതിനുളള ഇടയലേഖനത്തിലാണ് പാംപ്ലാനി ഈ പ്രതികരണം നടത്തിയത്.
പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്നും നിയമവിരുദ്ധമായി സിത്രീധന സമ്പ്രദായം നമ്മുടെ സമുദായത്തിൽ പലരൂപത്തിലും നിലനിൽക്കുന്നുവെന്നത് അപമാനകരമാണെന്നും സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്നും ഇടയലേഖനത്തിൽ പറയുന്നു.

പിതൃസ്വത്തിൽ ആൺമക്കൾക്ക് എന്ന പോലെ പെൺമക്കൾക്കും തുല്യ അവകാശമുണ്ട് എന്നും സ്ത്രീകളെ ആദരിക്കുന്നതിൽ നമ്മുടെ രാജ്യവും സംസ്കാരവും നിലവിൽ ഏറെ പിന്നിലാണ്. സഭയിലും സമുദായത്തിലും സ്ത്രീകൾ അവ​ഗണന നേരിടുന്നുവെന്നത് വിസ്മരിക്കാനാവില്ല. കാലാന്തരത്തിൽ കായിക ബലത്തിന്റെ പിന്തുണയിൽ പുരുഷാധിപത്യം സമൂഹത്തിൽ ശക്തിപ്പെട്ടു.

ദാമ്പത്യത്തെ സമ്പത്തുമായി ബന്ധിപ്പിക്കുന്ന സ്ത്രീവിരുദ്ധ സമ്പ്രദായം പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും സുപ്രീംകോടതി വിധി ഇനിയും നമ്മുടെ സമുദായം വേണ്ട രീതിയിൽ ഉൾക്കൊണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News