സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍

മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി നാളെ ചുമതലയേല്‍ക്കും. സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. ഉച്ചയ്ക്ക് 2.30ന് സ്ഥാനാരോഹണം നടക്കും. കഴിഞ്ഞ ഏഴു വര്‍ഷമായി തെലങ്കാനയിലെ ഷംഷാബാദ് രൂപതാധ്യക്ഷനാണ്. തെരഞ്ഞെടുപ്പിലൂടെ നിയമിതനായ രണ്ടാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയാണ് അദ്ദേഹം.

ALSO READ: ‘കേരളം പറയുന്നു കെ സ്മാർട്ട് സൂപ്പറാ’; കാനഡയിലും വയനാട്ടിലുമിരുന്ന് വിവാഹം രജിസ്റ്റർ ചെയ്ത് വധുവരന്മാർ; കൂടുതൽ സ്മാർട്ടാകുന്നുവെന്ന് മന്ത്രി എം ബി രാജേഷ്

പുതിയ ഉത്തരവാദിത്വം വളരെ ഭംഗിയായി നിറവേറ്റുമെന്നും ഒന്നിച്ച് ചേര്‍ന്ന് നിന്ന് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. വൈദികനായി 41 വര്‍ഷം പൂര്‍ത്തിയായി. ഒന്നിച്ച് ചേര്‍ന്ന് നിന്ന് മുന്നോട്ട് പോകും.തന്റെ ഉത്തരവാദിത്വം എല്ലാവരോടും സഹകരിക്കുക എന്നതാണ്. കുറവുകള്‍ നമുക്ക് ഒരുമിച്ച് പരിഹരിക്കാം. ഒന്നിച്ച് നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. പുതിയ സ്ഥാനലബ്ദി കൈവന്നശേഷം തന്റെ പെരുമാറ്റത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല; ക്ഷണം നിരസിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News