മരണമാസ്സിന് ആര്‍പ്പുവിളിച്ച് ജിംഖാനയിലെ പിള്ളേര്‍; ഇത് മലയാള സിനിമയില്‍ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ…

maranamass-alappuzha-gymkhana-malayalam-movies

ഈ വര്‍ഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാന്‍ ഒരുക്കിയ ആലപ്പുഴ ജിംഖാനയും നവാഗതനായ ശിവപ്രസാദ് ഒരുക്കിയ മരണമാസ്സും. ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളും സൂപ്പര്‍ വിജയം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്. വമ്പന്‍ പ്രേക്ഷക പിന്തുണയാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അതിനിടയില്‍ മരണമാസ്സ് എന്ന ചിത്രത്തിന് വേണ്ടിയും തീയേറ്ററുകളില്‍ ആര്‍പ്പു വിളിക്കുന്ന ആലപ്പുഴ ജിംഖാന ടീമിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. തങ്ങളുടെ ചിത്രങ്ങളുടെ പ്രചാരണത്തിനായി ഒരേ സമയം ഒരു തീയേറ്ററില്‍ എത്തിയ സമയത്താണ് മരണമാസ്സ് എന്ന ചിത്രത്തിന് വേണ്ടിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ആര്‍പ്പ് വിളിച്ചു കൊണ്ട് ജിംഖാന ടീം ശ്രദ്ധ നേടിയത്. ഇരുകൂട്ടരും പരസ്പരം പിന്തുണക്കുന്ന ഈ സൗഹൃദ കൂട്ടായ്മ മലയാള സിനിമയില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒന്നാണെന്നതും ഈ വീഡിയോ അടിവരയിട്ടു പറയുന്നുണ്ട്.

സ്‌പോര്‍ട്‌സ് കോമഡി ആയൊരുക്കിയ ആലപ്പുഴ ജിംഖാന യുവ പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോള്‍, ഒരു ഡാര്‍ക്ക് കോമഡി ചിത്രമായെത്തിയ മരണമാസ്സ് കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ കുതിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസ്സോടെയാണ് ഈ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നത്. കേരളത്തിലെ തീയേറ്ററുകള്‍ ഇപ്പോള്‍ നിറഞ്ഞു കവിയുന്നത് ഈ യുവതാര ചിത്രങ്ങള്‍ക്ക് വേണ്ടിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ജിംഖാനയിലെ മറ്റു നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിച്ചത് ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയത് രതീഷ് രവിയാണ്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read Also: നെറ്റ്ഫ്ലിക്സിൽ ഏത് സിനിമ കാണും എന്ന് കൺഫ്യൂഷൻ അടിച്ചിരിക്കേണ്ട !! എ ഐ പറഞ്ഞു തരും കിടിലൻ സിനിമകൾ

ബേസില്‍ ജോസഫ് നായകനായെത്തിയ മരണമാസ്സ്, ഡാര്‍ക്ക് കോമഡി, ആക്ഷേപ ഹാസ്യം, സ്പൂഫ്, ത്രില്ലര്‍ ഘടകങ്ങള്‍ ചേര്‍ത്തൊരുക്കിയ ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈനറാണ്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രൊജക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ്. ഈ വിഷുക്കാലത്തെ ആഘോഷമാക്കി മാറ്റിക്കൊണ്ട് തിയേറ്ററുകള്‍ ഇളക്കി മറിച്ചു കൊണ്ടാണ് ഈ രണ്ട് ചിത്രങ്ങളും വിജയകരമായി പ്രദര്‍ശനം തുടരുന്നത്. പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News