
തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളുമായി മോളിവുഡിന്റെ ലക്കി ഹീറോ ആയി മാറിയിരിക്കുന്ന സംവിധായകന്‍ കൂടിയായ ബേസില്‍ ജോസഫിന്റെ പുത്തന്‍ ചിത്രം മരണമാസ്സ് ഏപ്രില്‍ പത്തിന് തിയേറ്ററുകളിലെത്തും. നവാഗതനായി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണമാസ്സ്’ വിഷു റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മിനിമം ഗ്യാരന്റി സിനിമകള്‍ ഉറപ്പ് നല്‍കുന്ന നായകനായ ബേസിലിന്റെ ‘മരണമാസ്സ്’ ഹൈപ്പിനനുസരിച്ചു ഉയരുമെന്നാണ് പ്രേക്ഷകപ്രവചനം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിന്‍ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരുചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹൈപ്പ് ഉള്ളതിനാല്‍ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കികാണുന്നത്.
ALSO READ: ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല: ജോസഫ് കല്ലറങ്ങാട്ട്
ബേസില്‍ ജോസഫിന്റെ ട്രേഡ് മാര്‍ക്ക് കോമഡി ഘടകങ്ങള്‍ അടങ്ങിയ സിനിമ തന്നെയാകും മരണമാസ്സ് എന്ന സൂചനയോടെയാണ് സസ്‌പെന്‍സും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ സിവിക് സെന്‍സ് എന്ന പ്രൊമോ വീഡിയോയും ഫ്‌ലിപ്പ് സോങ്ങും സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു.
വിജയത്തിന്റെ ചവിട്ടുപടികളിലേക്ക് കുതിച്ചു കയറുന്ന ബേസില്‍ ജോസഫ് മലയാളത്തിലെ ഏറ്റവും വിപണനമൂല്യമുളള നായകന്‍മാരില്‍ ഒരാളായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍, പൊന്മാന്‍ എന്ന സിനിമക്ക് ശേഷം ബേസിലിന്റെതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിപ്പോള്‍ കോളിവുഡ് എന്‍ട്രി നടത്തിയിരിക്കുയാണ്. പൊന്മാന്‍, ഗുരുവായൂരമ്പലനടയില്‍, സൂക്ഷ്മദര്‍ശിനി, ജയ ജയ ജയ ജയ ഹേ, നുണക്കുഴി, ഫാലിമി , ജാന്‍ ഇ മാന്‍ തുടങ്ങിയ ബേസില്‍ ജോസഫ് അഭിനയിച്ച സിനിമകള്‍ ഹിറ്റായിരുന്നു. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് നായകനിരയിലേക്കുയര്‍ന്നപ്പോള്‍ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച ബേസിലിന്റെ മറ്റു സിനിമകള്‍ പോലെ തന്നെ മരണമാസും ഹിറ്റാകും എന്ന വിശ്വാസമാണ് ബേസില്‍ എന്ന നടന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന മിനിമം ഗ്യാരന്റി.
ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ് നിര്‍മ്മിക്കുന്നത്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്.ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോകുല്‍നാഥ് ജി എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താന്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, വരികള്‍- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ് – ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ- ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, സംഘട്ടനം- കലൈ കിങ്സണ്‍, കോ ഡയറക്ടര്‍- ബിനു നാരായണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ്- ഹരികൃഷ്ണന്‍, ഡിസൈന്‍സ്- സര്‍ക്കാസനം, ഡിസ്ട്രിബൂഷന്‍- ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ത്രൂ ഐക്കണ്‍ സിനിമാസ്, ഐക്കണ്‍ സിനിമാസ്. പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

