നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു

ATUL

പ്രമുഖ ബോളിവുഡ് നടൻ അതുൽ പര്‍ചുരെ അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. 57 വയസായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേജ് ഷോയ്ക്കിടെ ആരോഗ്യ നില വഷളായി അദ്ദേഹത്തെ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ; ദാരുണം! ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം, മുംബൈയിൽ യുവാവിനെ   മാതാപിതാക്കളുടെ മുന്നിലിട്ട് ആൾക്കൂട്ടം തല്ലിക്കൊന്നു

മറാത്തി നടനായി അഭിനയ രംഗത്ത് മികവ് തെളിയിച്ച അദ്ദേഹം നിരവധി ഹിന്ദി സിനിമകളിലും ടെലിവിഷൻ പരിപാടികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിയാലിറ്റി ഷോയയായ കപിൽ ശർമ്മ ഷോയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗൺ, പ്രിയങ്ക ചോപ്ര, ജൂഹി ചൗള അടക്കം പ്രമുഖ ബോളിവുഡ് താരങ്ങളോടൊപ്പം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. ഇതിൽ കൂടുതലും കോമഡി വേഷങ്ങൾ ആയിരുന്നു.

ALSO READ; എൺപതുകളിലെ മലയാളി നായിക അമേരിക്കയിൽ കൂട്ട ബലാത്സംഗത്തിനിരയായി: യൂട്യൂബ് ചാനലിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

ഒരു അഭിമുഖത്തിലാണ് കരളില്‍ അര്‍ബുദം ബാധിച്ചതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ ചികിത്സാപിഴവ് ഉണ്ടായെന്നും അതു കാരണം നടക്കാനും സംസാരിക്കാനുംപോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചുവെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞിരുന്നു. ഈ വർഷം റിലീസായ അലിബാബ ആനി ചലിഷിതലേ ചോർ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News