
സ്വകാര്യ ഭൂമിയില്‍ മറയൂര്‍ ചന്ദനമരം നട്ടുവളര്‍ത്താന്‍ ട്രീ ബാങ്കിങ് പദ്ധതിയുമായി വനം വകുപ്പ്. 15 വര്‍ഷം നീണ്ട പദ്ധതിയുടെ ഭാഗമാകുന്നവര്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ വനംവകുപ്പുമായി ഉടമ്പടിയില്‍ ഏര്‍പ്പെടണം. ചന്ദമരം വില്‍ക്കുന്നതിനും വനംവകുപ്പ് തന്നെ വഴിയൊരുക്കും.
ALSO READ: ഫുൾ ഇലക്ട്രിക്ക് വാഹനങ്ങൾ എന്ന തന്ത്രം മാറ്റി പിടിച്ച് ഔഡി: കംബസ്റ്റ്യന്‍ എന്‍ജിന്‍ വാഹനങ്ങൾ തുടരും
മറയൂര്‍ ചന്ദനമരത്തൈകള്‍ വീടുകളില്‍ നട്ടു വളര്‍ത്തി മികച്ച വരുമാനം സമ്പാദിക്കാനാണ് വനംവകുപ്പ് പദ്ധതി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ആദ്യവര്‍ഷം വനംവകുപ്പ്30,000 ചന്ദനമരത്തൈകളാണ് സൗജന്യമായി നല്‍കുന്നത്. 15 മരങ്ങളുടെ എണ്ണത്തിനനുസരിച്ച് ധനസഹായവും വനം വകുപ്പ് നല്‍കും.
ALSO READ: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി
സ്വന്തമായി ഭൂമിയുള്ളവര്‍ക്കോ 15 വര്‍ഷം പാട്ടത്തിനു ഭൂമി കൈവശമുള്ളവര്‍ക്കോ പദ്ധതി യുടെ ഭാഗമാകാം. സാമൂഹിക വനവല്‍ക്കരണ വിഭാഗം റേഞ്ച് ഓഫിസുകളില്‍ പദ്ധതിക്കായി റജിസ്റ്റര്‍ ചെയ്യാം. 15 വര്‍ഷം പൂര്‍ത്തിയായതിനുശേഷം സ്ഥലം ഉടമയ്ക്കു സാമൂഹിക വന വല്‍ക്കരണ വിഭാഗത്തിന്റെ അനുമതിയോടെ മരങ്ങള്‍ മുറിച്ച് ഉപയോഗിക്കുകയോ വില്‍പന നടത്തുകയോ ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here