
എമ്പുരാൻ തിയേറ്ററുകളിൽ തീ പടർത്തുമ്പോൾ ഇതാ കാത്തിരുന്ന ചിത്രങ്ങളെല്ലാം OTTയിലേക്ക് എത്തുന്നു. മുഫാസ ദ് ലയൺ കിങ്, വിടുതലൈ പാർട്ട് 2, ഓഫീസർ ഓൺ ഡ്യൂട്ടി, ഓസ്കാർ വേദിയിലും കാൻസിലും തിളങ്ങിയ അനോറ അങ്ങനെ ഒരു സിനിഫൈലിന് പൂർണ തൃപ്തി നൽകുന്ന വാരമാണ് വരാൻ പോകുന്നത്. മാർച്ചിലെ അവസാന വാരം സിനിമകളുടെ ലോകത്ത് ആസ്വദിക്കാം.
വിടുതലൈ പാർട്ട് 2

വെട്രിമാരൻ സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ വിടുതലൈയുടെ രണ്ടാം ഭാഗം സീ5 ലൂടെ മാർച്ച് 28 ന് പ്രേക്ഷകരുടെ കൈകളിലേക്ക് എത്തും. വിജയ് സേതുപതിയും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രം മസ്റ്റ് വാച്ച് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്.
അനോറ

സീൻ ബേക്കർ സംവിധാനം ചെയ്തിരിക്കുന്ന ഈ അമേരിക്കൻ സിനിമയെ ഒറ്റ വാക്കിൽ ഒരു കൊമേഴ്ഷ്യൽ സിനിമയുടെ ചേരുവകളെല്ലാം ചേർന്ന വൈബ് സിനിമ എന്ന് പറയാം. ഓസ്കാർ പുരസ്കാര വേദിയിൽ തിളങ്ങിയ ചിത്രം ഐഎഫ്എഫ്കെയിലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രം റെന്റ് എന്ന നിലയിൽ ആമസോൺ പ്രൈമിൽ ലഭിക്കും കൂടാതെ ഹോട്ട് സ്റ്റാറിലും ചിത്രം റിലീസായിട്ടുണ്ട്.
മുഫാസ: ദ് ലയൺ കിങ്

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിൽ ഡിസംമ്പറിൽ പ്രദർശനത്തിനെത്തിയ ഡിസ്നി ചിത്രം മുഫാസ: ദ് ലയണ്‍ കിങ് ജിയോ ഹോട്ട്സ്റ്റാറിലൂടെ മാർച്ച് 26 ന് OTT റിലീസാകും.
ദേവ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഷാഹിദ് കപൂർ, പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഹിറ്റ് ചിത്രം ദേവയും ഈ ആഴ്ച ഒടിടിയിലെത്തും. റോഷൻ ആൻഡ്രൂസിന്റെ തന്നെ മലയാള ചിത്രം മുംബൈ പൊലീസിൻ്റെ ഹിന്ദി റീമേക്കാണ് ദേവ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം കാണാൻ സാധിക്കുക.
ഓഫീസർ ഓൺ ഡ്യൂട്ടി

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു. തിയോറ്ററിൽ മികച്ച പ്രതികരമം ലഭിച്ച ചിത്രം ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലാണ് എത്തുന്നത്. മാർച്ച് 20ന് OTTയിലെത്തിയ ചിത്രത്തിന് അവിടേയും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
അഗത്യ

തമിഴ് ഹിസ്റ്റോറിക്കൽ ഹൊറർ ചിത്രമായ അഗത്യയും ജീവ, അർജുൻ സർജ, റാഷി ഖന്ന എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. മാർച്ച് 28നാണ് ചിത്രം SUN NXT-ലൂടെ ഒടിടിയിലെത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here