അമേരിക്കൻ വിധേയത്വം ഇനിയും…? മാർക്കോ റൂബിയോ ഇന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

marco rubio

നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മാർകോ റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുനന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ട്. കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള യു എസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ രഹിതമാക്കുക, പ്രതിരോധ ഉപകരണങ്ങളും ആണവോർജ്ജ റിയാക്ടറുകളും യു എസിൽ നിന്ന് വാങ്ങുക തുടങ്ങിയ ആവശ്യങ്ങളും റൂബിയോ മുന്നോട്ടുവെച്ചു.

Also read: എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് ജീവനക്കാരുടെ പ്രശ്നത്തിൽ ഇടപെടണം, പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

എന്നാൽ അമേരിക്കയുടെ പുതിയ ഇമിഗ്രേഷൻ നയം റൂബിയോയുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി ഉന്നയിച്ചില്ലെന്നാണ് റിപ്പോർട്ട്. അതേസമയം പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള അമരിക്കാൻ പ്രസിഡന്റ് ട്രമ്പിന്റെ ക്ഷണം റൂബിയോ മോഡിയെ അറിയിച്ചു. ഈ സന്ദശനത്തെ ഗൌരവത്തോടേയും ആശങ്കയോടേയുമാണ് ജനങ്ങൾ നോക്കിക്കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News