ഏകദിനം മതിയാക്കി ഈ ഓസീസ് ഓള്‍റൗണ്ടര്‍; ചാമ്പ്യന്‍സ് ട്രോഫി കളിക്കില്ല

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഓള്‍റൗണ്ടറുടെ വിരമിക്കൽ പ്രഖ്യാപനം. മാര്‍ക്കസ് സ്റ്റോയിനിസ് ആണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇനി ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 35കാരൻ്റെ തീരുമാനം.

ടി20യിൽ ഓസ്ട്രേലിയയ്ക്കായി കളിക്കും. 2017ല്‍ ഓക്ക്‌ലാന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ 146 റണ്‍സ് എന്ന മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിരുന്നു. 71 ഏകദിനങ്ങളില്‍ നിന്ന് 26.69 ശരാശരിയില്‍ 1495 റണ്‍സ് നേടിയിട്ടുണ്ട്. 43.12 ശരാശരിയില്‍ 48 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Read Also: അരങ്ങേറ്റം മാസ്സാക്കി റാണ; കുതിച്ചും കിതച്ചും ഇംഗ്ലീഷ് പട, ഇന്ത്യക്ക് 249 റൺസ് വിജയലക്ഷ്യം

ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും പക്ഷേ ഏകദിനങ്ങളില്‍ നിന്ന് മാറി കരിയറിലെ അടുത്ത അധ്യായത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശരിയായ സമയമാണിതെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓസീസ് ചാമ്പ്യന്മാരായ 2023 ലെ ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു സ്റ്റോയിനിസ്. പരിക്കേറ്റ കാമറൂണ്‍ ഗ്രീനിന്റെ അഭാവത്തിലാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം ലഭിച്ചത്.

Key words: marcus stoinis, champions league, australia cricket

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News