ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്; കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും കഞ്ചാവും ഹെറോയിനും പിടികൂടി

ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നും കഞ്ചാവും ഹെറോയിനും പിടികൂടി. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി, എക്സൈസ് നാർകോട്ടിക് സ്ക്വാഡും എക്സൈസ് നാർക്കോട്ടിക് ബ്യൂറോയിലെ ഇൻ്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായത്. ഇവരിൽ നിന്ന് 1.868 കിലോ ഗ്രാം കഞ്ചാവും 3.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു.

ALSO READ: പുലിപ്പല്ല് ലഭിച്ചത് തമിഴ്‌നാട്ടിലെ ആരാധകനിൽ നിന്ന്; വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്

പെരിങ്ങളം, കുറ്റിക്കാട്ടൂർ മേഖലകളിലെ അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ രാത്രിയിൽ നടത്തിയ പരിശോധനകളിലാണ് ലഹരി വസ്തുകൾ കണ്ടെടുത്തത്. വെസ്റ്റ് ബംഗാൾ സ്വദേശികളായ രേണുക കർമാകർ, ഹബീബുള്ള ഷെയ്ക്ക് എന്നിവരെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്കോഡ് പിടികൂടിയത്. മുക്കം ആനയാംകുന്നില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്വാട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് രാസലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു.

ENGLISH SUMMARY: Marijuana and heroin seized from interstate workers. As part of Operation Clean Slate, the interstate workers were arrested during a joint search conducted by the Excise Narcotics Squad and the Intelligence Division of the Excise Narcotics Bureau. 1.868 kg of marijuana and 3.5 grams of heroin were recovered from them.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News