
ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളും നൊബേൽ ജേതാവുമായ മരിയോ വർഗാസ് യോസ അന്തരിച്ചു. 89 വയസായിരുന്നു. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ വസതിയിലായിരുന്നു അന്ത്യം. ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്‍റെ സുവർണ്ണ കാലഘട്ടത്തിന്‍റെ പ്രതീകമായി ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് യോസയോട് കൂടി അവസാനിക്കുന്നത്.
മക്കളായ അല്‍വാരോ, ഗൊണ്‍സാലോ, മോര്‍ഗാന എന്നിവര്‍ എക്‌സിലൂടെയാണ് മരണവിവരം അറിയിച്ചത്. പൊതു ചടങ്ങുകളുണ്ടാകില്ലെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. കുറച്ചു നാളായി ആരോഗ്യം മോശമായിരുന്നതിനാൽ പൊതു ചടങ്ങുകളിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
ALSO READ; ഏഷ്യയില്‍ മൂന്നിടങ്ങളില്‍ ഭൂചലനങ്ങള്‍; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
1936 ൽ പെറുവിലാണ് യോസ ജനിച്ചത്. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പിന്നീട് എഴുത്തിലേക്ക് തിരിഞ്ഞു. അന്‍പത് വര്‍ഷത്തിലേറെ നീണ്ട എഴുത്തുജീവിതത്തില്‍ ദി ഗ്രീന്‍ ഹൗസ്, ദി ടൈം ഓഫ് ദി ഹീറോ തുടങ്ങിയ വിഖ്യാത നോവലുകൾ എഴുതി. 2010ലാണ് ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോസക്ക് ലഭിക്കുന്നത്.
ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളുമാണ് യോസയുടെ നോവലുകളിലെ മുഖ്യപ്രമേയം. ഗബ്രിയല്‍ ഗര്‍സിയ മാര്‍ക്വേസിന് ഒപ്പം ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനെന്ന നിലയിലാണ് യോസ അറിയപ്പെടുന്നത്. യോസയുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here