മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണിയുടെ മുന്നേറ്റം. 86 ശതമാനം വോട്ടാണ് 59കാരനായ മാര്‍ക്ക് കാര്‍ണി നേടിയത്.
ഒക്ടോബര്‍ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാർണിയുടെ കാലാവധി.

Also read: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും

ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നീണ്ട ഒന്‍പത് വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. വന്‍തോതില്‍ പൊതുസമ്മതി ഇടിഞ്ഞതോട് കൂടിയായിരുന്നു ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചത്. ഇതാണ് ലിബറല്‍ പാര്‍ട്ടിയെ പെട്ടന്ന് ഒരു തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ബാങ്ക് ഓഫ് കാനഡയുടേയും മുന്‍ ഗവര്‍ണര്‍ ആയിരുന്നു. ഇതാദ്യമായാണ് രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരാള്‍ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത് .

Also read: വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്; ആയുധധാരിയെ വെടിവച്ചു വീഴ്ത്തി യു എസ് സീക്രട്ട് സര്‍വീസ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാൻ തനിക്ക് കഴിയുമെന്ന് കാര്‍ണി പറഞ്ഞു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കെമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News