മാര്‍ക്ക് ലിസ്റ്റ് വിവാദം, അധ്യാപകരുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എഴുതാത്ത പരീക്ഷ, എഴുതിയതായി കാണിച്ച് സമൂഹമാധ്യത്തില്‍ പ്രചരിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പ്രതികളെ ചോദ്യം ചെയ്തു വരികയാണ് അന്വേഷണ സംഘം. കോളേജ് അധ്യാപകരുടെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. കോളേജ് അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കോണ്‍ഗ്രസ് അനുകൂല സംഘടന അധ്യാപകന്‍ അയച്ച ശബ്ദ സന്ദേശത്തിന്റെ വ്യക്തത തേടുകയാണ് അന്വേഷണ സംഘം.

മാര്‍ച്ച് 23ന് ആണ് പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പുറത്തു വന്നത്. എന്നാല്‍ മെയ് 12 ന് ആര്‍ ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ പിഴവ് കോണ്‍ഗ്രസ് അനുകൂല സംഘടന അധ്യാപകര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ആര്‍ഷോയ്‌ക്കൊപ്പം കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റിലും അപാകതയുണ്ടെന്നായിരുന്നു വിവാദം ഉയര്‍ന്നപ്പോള്‍ കോളേജ് അധികൃതര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ആര്‍ഷോയുടെ പേര് മാത്രം എടുത്തു പറഞ്ഞ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അധ്യാപകന് അയച്ച ശബ്ദസന്ദേശം രാഷ്ട്രിയ ലക്ഷ്യത്തോടെയാണെന്ന വാദത്തിന് ബലമേകുകയാണ്.

Also Read: വ്യാജ രേഖ വിവാദം : അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

നിലവില്‍ കോളേജ് നല്‍കുന്ന പ്രത്യേക പാസ് വേര്‍ഡ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം കാണാന്‍ സാധിക്കത്തക്കുന്ന തരത്തിലെ മാര്‍ക്ക് ലിസ്റ്റിലെ വിവരങ്ങള്‍ അധ്യാപകന്റെ കൈവശം എത്തിച്ചേര്‍ന്നതിലും ഗൂഡാലോചന സംശയം ഏറുകയാണ്. കേസില്‍ പ്രതികളായ കെ.എസ് യു സംസ്ഥാന പ്രസി. അലോഷ്യസ് സേവ്യര്‍, യൂണിറ്റ് പ്രസി. എ ഫസല്‍, മാധ്യമ പ്രവര്‍ത്തക എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ പി. എം ആര്‍ ഷോയുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News