
ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ഏറെ പഴി കേട്ട ബെൽജിയത്തിന്റെ പരിശീലകനായി മുൻ നെതർലൻഡ്സ് താരം മാർക്ക് വാൻ ബൊമ്മെൽ ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. ഒരു കാലത്ത് നെതർലൻഡ്സ് മധ്യനിരയുടെ കരുത്ത് ആയിരുന്ന താരവുമായി ബെൽജിയൻ ഫുട്ബോൾ ഫെഡറേഷൻ ധാരണയിൽ എത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.
Also Read:നിതിൻരാജ് കേസ്: അറസ്റ്റിന് കോടതി അനുമതി; ഡോ റാം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി
റിപോർട്ടുകൾ പ്രകാരം യൂറോ 2028 വരെ ആണ് 49-കാരനായ മാർക്ക് വാൻ ബൊമ്മെലുമായ് ബെൽജിയൻ ഫെഡറേഷൻ കരാർ ഒപ്പിടുന്നതെന്നാണ് റിപ്പോർട്ട്. 2013ൽ വിരമിച്ച ബൊമ്മെൽ പി എസ് വി ഐൻഡ്‌ഹോവൻ, വൂൾഫ്‌സ്‌ബർഗ്, ആൻ്റ്‌വെർപ്പ് എന്നെ ക്ലബ്ബുകളെ പരിശീലിപ്പിച്ച് പ്രാഗൽഭ്യം തെളിയിച്ചു. നേരത്തെ, ലോകകപ്പിലെ ടീമിന്റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ റൂഡി ഗാർസിയ ബെൽജിയത്തിന്റെ പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നു.2025ൽ ബെൽജിയം ദേശീയ ടീമിന്റെ ചുമതലയേറ്റ അദ്ദേഹത്തിന്റെ കീഴിലുള്ള ടീം ക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് 2-1 എന്ന സ്കോറിന് പരാജയപ്പെട്ടു പുറത്തായി.
Mark van Bommel set to become the new coach of the Belgium football team
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

