തെരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം ബാധിച്ച് വിപണി; കടുത്ത തകർച്ചയിൽ സെൻസെക്സും നിഫ്റ്റിയും

ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ മികച്ച വിജയം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് വിപണിയുടെ പ്രതീക്ഷ. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെ ആകുമോ എന്ന ആശങ്കയിലാണ് വിപണി. കടുത്ത തകർച്ചയിലാണ് സെന്‍സെക്സും നിഫ്റ്റിയും. തുടർച്ചയായ നാലാമത്തെ ദിവസമാണ് വിപണിതകർച്ച നേരിടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ ഈ സ്ഥിതി തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ALSO READ: ഇടുക്കിയിൽ കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് മരണം

നിര്‍മാണ മേഖല, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ മേഖലകളിലെ കമ്പനികൾക്കാണ് തിരിച്ചടി നേരിട്ടത്. എന്നാൽ ഓട്ടോമൊബൈല്‍ കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. സെന്‍സെക്സ് 1062 പോയന്റ് താഴ്ന്ന് 72,404ലിലും നിഫ്റ്റി 335 പോയന്റ് നഷ്ടത്തില്‍ 21,967ലുമാണ് ക്ലോസ് ചെയ്തത്.

ALSO READ: അന്തരിച്ച സംവിധായകന്‍ സംഗീത് ശിവന് വിടനല്‍കി മുംബൈ

രാഷ്ട്രീയ അനിശ്ചിതത്വം വിപണിക്ക് വലിയ തോതിൽ ഭീഷണി ഉയർത്തുന്നു. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, വിവിധ മേഖലകളിലെ സംഘര്‍ഷങ്ങള്‍ എന്നിവയും പ്രധാന കാരണങ്ങളാണ്. എല്‍ആന്‍ഡ്ടിയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതൽ തകര്‍ച്ച നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News