
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് മാർനസ് ലബുഷെയ്ന്‍ പുറത്ത്. സ്റ്റീവ് സ്മിത്ത് പരിക്ക് കാരണം ടീമിൽ ഇടം നേടിയില്ല. ടീമിൽ പകരക്കാരായി സാം കോൺസ്റ്റാസും ജോഷ് ഇംഗ്ലിസും എത്തും. ജൂൺ 25 ന് ബാർബഡോസിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് അഞ്ച് ദിവസം മുമ്പാണ് രണ്ട് മാറ്റങ്ങളും ഓസിസ് ടീം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളത്തിലിറങ്ങിയ ടീമിൽ നിന്ന് വ്യത്യസ്തമായിരിക്കും ഓസ്‌ട്രേലിയൻ പട.
Also read –ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഈ വർഷത്തെ ഷെഡ്യൂളിൽ ഐഎസ്എൽ ഇല്ല: ഫുട്ബോൾ ആരാധകർ ആശങ്കയിൽ
ഈ വർഷം ആദ്യം ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരായ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലിസ് സെഞ്ച്വറി നേടിയിരുന്നു. ലബുഷെയ്ന്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓപ്പണറായി ബാറ്റ് ചെയ്യാനിറങ്ങി. എന്നാൽ 17 ഉം 22 ഉം റൺസ് മാത്രമാണ് താരത്തിന് നേടാനായത്. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നാം ദിവസം ടെംബ ബവുമയുടെ കാച്ച് വിട്ടപ്പോഴാണ് സ്മിത്തിന്റെ വലതുകൈയിലെ ചെറുവിരലിന് പരിക്കേറ്റത്. ശസ്ത്രക്രിയ ഒഴിവാക്കിയെങ്കിലും എട്ട് ആഴ്ചത്തേക്ക് ഒരു സ്പ്ലിന്റ് ധരിക്കണം. എന്നിരുന്നാലും വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ പിന്നീട് കളിക്കാൻ കഴിയുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here