മറൂൺ 5 ഇന്ത്യയിലേക്കെത്തുന്നു

Maroon 5

ആഗോളപ്രശ്‌സത പോപ്-റോക്ക് ബാന്‍ഡായ മറൂണ്‍ 5 ഇന്ത്യയിലെത്തുന്നു. ഡിസംബര്‍ 3 നാണ് ബാന്‍ഡ് മുംബൈയില്‍ പരിപാടി അവതരിപ്പിക്കുന്നത്. ആദം ലെവിന്‍ നയിക്കുന്ന ബാന്‍ഡ് മഹാലക്ഷ്മി റോസ്‌കോഴ്‌സിലെ വേദിയിലാണ് പരിപാടി അവതരിപ്പിക്കുന്നത്.

മറൂണ്‍ 5 നെ ഇന്ത്യയിലേക്കെത്തിക്കുന്നത് ബുക്ക് മൈ ഷോയാണ്. 1995 ലാണ് മറൂണ്‍ 5 എന്ന ബാന്‍ഡ് കാരാസ് ഫ്‌ലവേഴ്‌സ് എന്ന പേരിൽ ആരംഭിക്കുന്നത്. 2005 ല്‍ ഇവര്‍ പുറത്തിറക്കിയ സോംഗ്‌സ് എബൗട്ട് ജെയിന്‍ ഗ്രാമി അവാര്‍ഡ് നേടിയിരുന്നു.

Also Read: ‘തലൈവനെ’; 17 ഗായകര്‍ ചേര്‍ന്ന് ആലാപിച്ച കങ്കുവയിലെ ​ഗാനമെത്തി

ആരാധകര്‍ക്ക് ദിസ് ലവ്, വില്‍ ബി ലവ്ഡ്, ഷുഗര്‍, ഗേള്‍സ് ലൈക്ക് യു എന്ന ഐക്കണിക്ക് ട്രാക്കുകള്‍ പരിപാടിയിൽ പ്രതീക്ഷിക്കാം.

ലോകോത്തര വിനോദാനുഭവങ്ങള്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ആഗോളതലത്തിലുള്ള ബാന്‍ഡുകളിൽ ഒന്നിനെ ഇന്ത്യയിലേക്കെത്തിക്കുന്നത് ഞങ്ങള്‍ക്ക് ആവേശകരമായി ഒരു നാഴികകല്ലാണ് എന്ന് ബുക്ക് മൈ ഷോ പ്രതിനിധി പറഞ്ഞു.

Also Read: അയൺ മാനെ തൊട്ട് കളിക്കണ്ട അത് എഐ ആയാലും ശരി; മുന്നറിയിപ്പുമായി റോബര്‍ട്ട് ഡൗണി ജൂനിയർ

തനതായ ശൈലിയിലുള്ള ഗാനരചനയും, സർഗ്ഗാത്മകതയുമാണ് മെറൂൺ 5 നെ ആരാധകർക്ക് പ്രിയപ്പെട്ട ബാൻഡാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News