
വിവാഹതട്ടിപ്പ് കേസിലെ പ്രതി രേഷ്മയെ ഇന്ന് ആര്യനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. നെടുമങ്ങാട് കോടതിയിൽ 3 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ആവശ്യപ്പെട്ടത്. പഞ്ചായത്തംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കവെയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ ആര്യനാട് പൊലീസ് പിടികൂടിയത്. യുവതി വിവിധ ജില്ലകളിലായി 12 പേരെ വിവാഹം കഴിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. പോലീസ് കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ കല്യാണമണ്ഡത്തിലും, പ്രതി താസിച്ചിരുന്ന ഉഴമലയ്ക്കലിലെ വീട്ടിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചു തെളിവെടുപ്പ് നടത്തും.
ALSO READ: കാലവർഷം കലിപ്പിലാണ്…; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു അതിലും വലിയ ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാടുള്ള ബന്ധുവീട്ടിൽ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിൻ്റെ യാത്രയും. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. മൂന്നുവർഷം മുമ്പുള്ള വിവാഹത്തിലാണ് കുട്ടിയുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here