
ആഘോഷങ്ങളിൽ കേക്ക് മുറിക്കുന്നത് ചെയ്യുന്നത് ഇപ്പോൾ എല്ലായിടത്തും കാണുന്നതാണ്. അതിന് പിന്നാലെ അതെടുത്ത് മുഖത്ത് തേക്കുന്നതും മുഖം കേക്കിലേക്ക് അമത്തുന്നതും ഇപ്പോൾ ഒരു കലാപരിപാടിയായി മാറിയിട്ടുമുണ്ട്. എന്നാൽ ഇത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ഇതിന് കാരണങ്ങൾ പലതാകാം. ചിലർക്ക് അത് അലർജികൾ ഉണ്ടാക്കിയേക്കാം. ചിലർക്ക് അത് ഇഷ്ടമില്ലാത്തതും ആവാം. എന്നാൽ പ്രതികരിക്കാൻ അകഴിയാതെ വരുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്,
വിവാഹച്ചടങ്ങിൽ ആവേശഭരിതനായ വരൻ വധുവിന്റെ മുഖം ദമ്പതികൾ മുറിച്ച കേക്കിൽ അമർത്തുന്നതാണ് വിഡിയോയിൽ കാണുന്നത്. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേർന്ന് കേക്ക് മുറിക്കുന്ന സന്ദർഭത്തിലാണ് വരന്റെ അനുചിതമായ പെരുമാറ്റം. അപ്രതീക്ഷിതമായി വധുവിന്റെ തലപിടിച്ച് വരൻ കേക്കിലേക്ക് പൂഴ്ത്തുന്നതും വരന്റെ ചെയ്തിയിൽ അമ്പരന്നു പോയ വധുവിന്റെ മുഖഭാവം മാറുന്നതും വിഡിയോയിൽ കാണാം. മുഖത്ത് ക്രീം പുരളാൻ തലപര്യമില്ലെന്ന് അവരുടെ മുഖത്ത് നോക്കിയാൽ മനസിലാകും. എന്നാൽ എല്ലാം പ്രാങ്ക് ആണെന്ന തരത്തിലായിരുന്നു ഭർത്താവിന്റെ പെരുമാറ്റം.
ALSO READ: മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കേരളത്തിലേക്ക്
താൻ ചെയ്തത് പ്രാങ്കാണെന്ന് കാണിക്കാൻ വധുവിനു നേരെ ഹൈഫൈയുമായി വരൻ കൈനീട്ടുകയും ചെയ്യുന്നുണ്ട്. സംഭവിച്ചതെന്താണെന്നു മനസ്സിലാകാതെ തലയിലും നെറ്റിയിലുമൊക്കെ കേക്കിന്റെ അംശം പറ്റിയ വധു പിന്നീട് സ്വാഭാവികമായി പെരുമാറാൻ ശ്രമിക്കുന്നുണ്ട്. ‘ദ് ബെസ്റ്റ്’ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തു വന്നത്. ‘ഇൻസ്റ്റന്റ് ഡിവോഴ്സ്’ എന്ന തലക്കെട്ടോടെ പങ്കുവയ്ക്കപ്പെട്ട വിഡിയോയ്ക്കു താഴെ നിരവധി കമന്റുകൾ ലഭിച്ചു, ഭർത്താവിന്റെ പെരുമാറ്റത്തിന് ഉപയോക്താക്കൾ വിമർശിച്ചു. വധു ഒരു രാജകുമാരിയെപ്പോലെ തിളങ്ങേണ്ട ദിനത്തിലാണ് അവളുടെ വസ്ത്രങ്ങളും മേക്കപ്പും ഹെയർസ്റ്റൈലുമെല്ലാം അലങ്കോലമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതെന്നും വരന്റെ സാമാന്യബോധമില്ലാത്ത പെരുമാറ്റം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും ചിലർ പറയുന്നു.
Instant divorce. pic.twitter.com/AZlQfKbhED
— The Best (@Thebestfigen) May 12, 2025
എന്ത് തന്നെ ആയാലും ഈ പ്രവർത്തി അത്ര നല്ലതല്ല. കാരണം, ഇത്തരത്തിൽ ഉള്ളവ മുഖത്ത് പുരട്ടാനായി തയാറാക്കിയത് അല്ല, അതുകൊണ്ടു തന്നെ ഇവ മൂലം അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, ഇത്തരത്തിൽ മുഖം അമർത്തുമ്പോൾ കേക്കിൽ ഉണ്ടായിരുന്ന മെഴുകുതിരി കണ്ണിൽ തറച്ച് അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. അതുമാത്രമല്ല എന്തൊക്കെ ആഘോഷമായാലും ഇത്തരത്തിൽ ഭക്ഷണം പാഴാക്കാതെ ഇരിക്കാനും ആളുകൾ ശ്രദ്ധിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

