ചെന്നിത്തലയിൽ ഒരു കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ചു; 5 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

ആലപ്പുഴ ചെന്നിത്തല കാരാഴ്മിൽ വീട്ടിൽ കയറി ഒരു കുടുംബത്തെ ആക്രമിച്ചു. അഞ്ച് പേർക്ക് വെട്ടേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കാരാഴ്മ സ്വദേശി റാഷുദ്ദീനും കുടുംബത്തിനുമാണ് വെട്ടേറ്റത്. റാഷുദ്ദീന്റെ മകൾ സജിന വിവാഹാലോചന നിരസിച്ചതിനെ തുടർന്നുണ്ടായ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും സജിനയേയും വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതി കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ പിടിയിൽ.

Also Read; രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ കൊടി ഉയര്‍ത്തി; എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (58) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്.

Also Read; തെലങ്കാന സ്‌കൂള്‍ ആക്രമിച്ച സംഭവം; സമ്മര്‍ദം ശക്തമായതോടെ 12 പേരെ അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News