എയര്‍പോര്‍ട്ടില്‍ പാസഞ്ചര്‍ അനൗണ്‍സ്‌മെന്റിലൂടെ വിവാഹാഭ്യര്‍ത്ഥന, വീഡിയോ വൈറല്‍

പ്രണയജോഡികള്‍ അവരുടെ പങ്കാളികളെ ആകര്‍ഷിക്കാന്‍ വേണ്ടി വ്യത്യസ്തമായ സര്‍പ്രൈസുകള്‍ നല്‍കാറുണ്ട്.
ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ആണ് വൈറലായിറികാകുന്നത് പങ്കുവയ്ക്കുന്നത്. കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന കാമുകനെയാണ് വീഡിയോയില്‍ കാണുന്നത്. ന്യൂസീലാന്‍ഡിലെ ഓക്‌ലന്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം നടക്കുന്നത്.

also read :അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ഞാന്‍ ! സോഷ്യല്‍മീഡിയയില്‍ വൈറലായി സൈജു കുറുപ്പിന്റെ ബാല്യകാല ചിത്രം

ഓക്‌ലന്‍ഡില്‍ ബാങ്കിംഗ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന യഷ്‌രാജ് ഛബ്രയാണ് തന്റെ കാമുകിക്ക് എയര്‍പോര്‍ട്ടില്‍ വച്ച് ഇങ്ങനെയൊരു ‘സര്‍പ്രൈസ്’ നല്‍കിയത്. കാമുകി റിയ ശുക്ല എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സമയത്ത്, അവിടത്തെ പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് യഷ് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതും, എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്നതിനിടെ റിയ അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നതുമാണ് വീഡിയോയില്‍. യാത്രക്കാര്‍ക്കുള്ള അറിയിപ്പായിരിക്കും എന്ന സ്വാഭാവികത ആ മുഖത്ത് കാണം. എന്നാല്‍ അത് പങ്കാളിയുടെ ശബ്ദമാണെന്ന് തിരിച്ചറിയുന്നതോടെ ഇവര്‍ അമ്പരന്നുപോവുകയാണ്. യഷിന്റെ സുഹൃത്തുക്കളും അദ്ദേഹത്തിന് പിന്തുണയായി കൂടെയുണ്ടായിരുന്നു.

also read :ചേരികൾ നെറ്റ് കെട്ടി മറച്ചു വയ്ക്കുന്നതല്ല, മനുഷ്യരെ പുനരധിവസിപ്പിക്കുന്നതാണ് കേരളത്തിന്റെ ബദൽ; വീഡിയോ പങ്ക് വെച്ച് മന്ത്രി എം ബി രാജേഷ്

അനൗണ്‍സ്‌മെന്റിന് ശേഷം എയര്‍പോര്‍ട്ടില്‍ തന്നെ പരസ്യമായി, റിയയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് മോതിരം കൈമാറുകയും ചെയ്യുന്നു യഷ്. ചുറ്റും കൂടിനില്‍ക്കുന്നവരെല്ലാം കരഘോഷത്തോടെ ഇരുവരുടെയും ഈ സമാഗമത്തെ സ്വാഗതം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രപ്പോസല്‍ വീഡിയോകള്‍ ഇങ്ങനെ ഏറെ വരാറുണ്ടെങ്കിലും ചില വീഡിയോകള്‍ക്ക് പ്രത്യേകത തോന്നാം. ഇത് അത്തരത്തിലൊന്നാണെന്നാണ് വീഡിയോ കണ്ട പലരും കമന്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News