
സി പി ഐ എം സംസ്ഥാന സമ്മേളനത്തില്‍ കോമളം അനിരുദ്ധനൊപ്പമുള്ള നിമിഷങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്. രക്തസാക്ഷി അനിരുദ്ധൻ്റെ ജീവിത പങ്കാളിയാണ് കോമളം. ‘സിനിമയ്ക്ക് പോകാം. തയ്യാറായിരുന്നോളൂ… ഞാനിപ്പോള്‍ വരാം’ എന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് പോയ അനിരുദ്ധൻ പിന്നീട് ചേതനയറ്റ ശരീരമായാണ് എത്തിയത്. അനിരുദ്ധനെ കുറിച്ച് പറയുമ്പോള്‍ 48 വര്‍ഷങ്ങള്‍ക്കിപ്പുറവും കോമളത്തിൻ്റെ കണ്ണുകള്‍ നിറയുമെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
Read Also: സ്നേഹമൂട്ടി കൊല്ലം; മനംനിറഞ്ഞ് പ്രതിനിധികൾ
1977 ഫെബ്രുവരിയിലായിരുന്നു ആ സംഭവം. കോമളത്തിന് അന്ന് 21 വയസ്. വിവാഹം കഴിഞ്ഞിട്ട് പത്ത് മാസം. ഭര്‍ത്താവ് അനിരുദ്ധന്‍, കോമളത്തോട് പറഞ്ഞു. ‘സിനിമയ്ക്ക് പോകാം. തയ്യാറായിരുന്നോളൂ… ഞാനിപ്പോള്‍ വരാം’. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കുന്നതിനോ കൊടി നാട്ടുന്നതിനോ അനിരുദ്ധന്‍ പുറത്തേക്ക് പോയി. സിനിമയ്ക്ക് പോകാന്‍ തയ്യാറായിരുന്ന കോമളത്തിന്റെ കാത്തിരിപ്പ് വിഫലമായി. സഖാവിന്റെ കാത്തിരിപ്പിലേക്ക് വന്നത് അനിരുദ്ധന്റെ ചേതനയേറ്റ ശരീരമാണ്. കോണ്‍ഗ്രസിന്റെ കൊലയാളികള്‍ അതിക്രൂരമായി അനിരുദ്ധനെ കൊലപ്പെടുത്തി. അന്നത്തെ അധികാര സ്ഥാനങ്ങളിലുള്ളവര്‍ കേസ് ദുര്‍ബലപ്പെടുത്തിയതിനാല്‍ കൊലയാളികള്‍ ശിക്ഷിക്കപ്പെട്ടില്ല. രക്തസാക്ഷി സഖാവ് അനിരുദ്ധന്റെ സ്മരണകളില്‍ സഖാവ് കോമളം ജീവിക്കുന്നു, ഒറ്റയ്ക്ക് എന്നും വീണാ ജോർജ് കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

