ഷാജൻ സ്കറിയ പൊലീസ് കസ്റ്റഡിയിൽ

shajan scaria

യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.യൂട്യൂബിലൂടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിലാണ് പൊലീസ് നടപടി. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് ഷാജൻ സ്കറിയ കസ്റ്റഡിയിലെടുത്തത്.

മാഹി സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 23 നാണ് ചാനൽ വഴി ഷാജൻ സ്ക്കറിയ വീഡിയോ സംപ്രേഷണം ചെയ്തത്. വീഡിയോയിൽ തന്നെ അപകീർത്തിപെടുത്തി എന്നും സമൂഹത്തിനുമുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചെന്നും ആണ് യുവതി പരാതിയിൽ പറഞ്ഞത്.

ALSO READ: വിവാഹ വേദിയില്‍ തന്തൂരി റോട്ടിയെ ചൊല്ലി തര്‍ക്കം; യുപിയിൽ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

പരാതിയെ തുടർന്ന് തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് ഷാജനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷാജൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.

ENGLISH NEWS SUMMARY: YouTube channel owner Shajan Skariah has been taken into custody by the police. The police action was taken on a complaint of defamation through YouTube. Shajan Skaria was taken into custody by the Thiruvananthapuram City Cyber ​​Police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News