ആൾട്ടോക്കും വില കൂടി

വാഹനങ്ങൾ നടപ്പിലാക്കിയ വില വർധനവിനെ തുടർന്ന് സാധാരണക്കാരുടെ ബജറ്റ് ഫ്രണ്ട്‌ലി വാഹനമായ ആൾട്ടോ K10 മോഡലിനും വില കൂടി. കാറിന്റെ വിലയിൽ 3.36 ശതമാനം വരെ വില കൂടിയത്. പുതുക്കിയ വില അനുസരിച്ച് എൻട്രി ലെവൽ മോഡൽ വാങ്ങണമെങ്കിൽ ഇനി മുതൽ 4.09 ലക്ഷം മുതൽ 5,99 ലക്ഷം വരെ നൽകേണ്ടിവരും. സിഎൻജിയാണെങ്കിൽ 6.04 ലക്ഷമാണ് വില . എട്ട് വേരിയന്റുകളാണ് പുതിയ ആൾട്ടോ K10 ഉള്ളത് . ഒപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ഇതിനു വരുന്നുണ്ട്.

വില കൂടിയെങ്കിലും ഹാച്ച്ബാക്കിന് മറ്റ് മാറ്റങ്ങളൊന്നുമില്ല . 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് K10 മോഡലിന്റെ എഞ്ചിൻ . 5,500 ആർപിഎമ്മിൽ 66.62 bhp കരുത്തും 3,500 ആർപിഎമ്മിൽ 89 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 24.90 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.റിമോട്ട് കീ ആക്സസ്, നാല് ഡോറിലും പവർ വിൻഡോകൾ എന്നിവയും ഇതിന്റെ മറ്റ് ഫീച്ചറുകളാണ്.

സേഫ്റ്റിയുടെ കാര്യത്തിൽ ഇബിഡി ഉള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം തുടങ്ങിയവയും ഉൾകൊള്ളുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News