ഇനി അധിക നാളില്ല ; അങ്ങനെ സിയാസും കളമൊഴിയുന്നു

മാരുതി സുസുക്കിയുടെ സിയാസ് നിർത്തലാക്കുന്നു. അടുത്ത മാസം മുതൽ സിയാസിന്റെ നിര്‍മ്മാണം നിർത്താൻ പോകുന്നുവെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഏപ്രിലോടെ വില്‍പ്പനയും നിര്‍ത്തുമെന്നാണ് പ്രതീക്ഷ. പുതിയ സിയാസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവർ അധികം വൈകാതെ തന്നെ വാങ്ങണം.

മിഡ്‌സൈസ് സെഡാനുകളുടെ ഡിമാന്‍ഡ് കുറഞ്ഞതാണ് പ്രധാനമായും സിയാസിന്റെ നിർമാണം നിർത്താൻ കാരണമായത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 97,466 മിഡ്‌സൈസ് സെഡാന്‍ വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. സമീപ കാലത്ത് സിയാസിന്റെ വില്പന നന്നയി കുറഞ്ഞിരുന്നു. 2024 ഒക്‌ടോബറില്‍ 659 യൂണിറ്റുകളും നവംബറില്‍ 597 യൂണിറ്റുകളും ഡിസംബറില്‍ 464 യൂണിറ്റുകളുമായിരുന്നു വില്‍പ്പന.

also read: ടെസ്‌ല കാറിന് ഇന്ത്യയില്‍ എത്ര ചെലവാകും; ഇറക്കുമതി തീരുവ കുറച്ചാലുള്ള വില അറിയാം

കൂടാതെ സിയാസിന്റെ ഡീസല്‍ എഞ്ചിന്‍ പിന്‍വലിച്ചതും സിയാസിനെ ബാധിച്ചു.ലിനീകരണ നിയരന്തണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തത് കാരണം ഡീസല്‍ എഞ്ചിന്‍ ഒഴിവാക്കിയതോടെ 1.5 ലിറ്റര്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രമാണ് സിയാസ് വിപണിയിലെത്തിയിരുന്നത്.2025 ജനുവരിയില്‍ സിയാസിന് 768 കാറുകൾ മാത്രമാണ് വിറ്റത്. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍ 6629 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News