
വാഹനപ്രേമികൾക്ക് ഏറെ താൽപ്പര്യമുള്ള കാറാണ് മാരുതി ഇഗ്നിസ്. പെർഫോമൻസും ലുക്കും അഫോർഡബിൾ പ്രൈസും കൊണ്ട് വാഹനം സാധാരണക്കാരൻ്റെ പ്രിയപ്പെട്ടതായി. എന്നാൽ ഇവരുടെ നെഞ്ചുലയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മാരുതി ഇഗ്നിസ് പ്രൊഡക്ഷൻ നിർത്തലാക്കുന്നു എന്ന വിവരമാണത്. ഇഗ്നിസിൻ്റെ ബുക്കിംങുകളെല്ലാം താൽക്കാലികമായി നിർത്തിവച്ചു. പ്രൊഡക്ഷനുകളും നിർത്തിവച്ചതായാണ് വിവരം. എന്നാൽ മാരുതി ഇതുവരെ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാൽ വാഹനം മാരുതിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ വാഹനം ഇപ്പോഴുമുണ്ട്.
വാഹനം നിർത്തലാക്കി ടാറ്റാ പഞ്ചിനോടും ഹ്യൂണ്ടായി എക്സറ്ററിനോടും മത്സരിക്കാൻ ഉതകുന്ന മറ്റൊരു വാഹനം ഇറക്കാനാണ് മാരുതി ലക്ഷ്യമിടുന്നതെന്നാണ് വിവരം. 2017 ലാണ് വാഹനം വിപണിയിലെത്തിയത്. എന്നാൽ 2022 ന് ശേഷം വാഹനത്തിൻ്റെ വിൽപ്പന ഗണ്യമായി കുറയുകയും ചെയ്തിരുന്നു. ഹാച്ചുബാക്കുകളിൽ മാസീവ് ലുക്കോടെ ഇറങ്ങിയ വാഹനത്തിന് യുവാക്കൾക്കിടയിലും പ്രത്യേക ഫാൻ ബെയിസ് ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

