
കാറുകളിൽ സുരക്ഷയാണ് എല്ലാവരും നോക്കുന്നത്. സുരക്ഷാ റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് എല്ലാവരും കാറുകൾ തെരഞ്ഞെടുക്കുന്നത്. മാരുതി കാറുകളിൽ 6 എയർബാഗുകൾ ഉള്ള മോഡലുകൾ ആണ് സ്വിഫ്റ്റ് , സെലേറിയോ, ഡിസയർ , ജിംനി, ഇൻവിക്റ്റോ
അടുത്തിടെയാണ് 6 എയർബാഗുകൾ കൂട്ടിച്ചേർത്ത് മാരുതി സുസുക്കി തങ്ങളുടെ കോംപാക്‌ട് ഹാച്ച്ബാക്കായ സെലേറിയോ പുറത്തിറക്കിയത്. 5.64 ലക്ഷം മുതൽ 7.37 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. രാജ്യത്ത് ഈ ഫീച്ചർ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറും ആണിത്
കഴിഞ്ഞ വർഷം പുതുതലമുറയിലേക്ക് മാറിയ മാരുതി സ്വിഫ്റ്റിന് 6 എയർബാഗുകളാണ് ഉള്ളത്. 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് മാരുതി സ്വിഫ്റ്റിന് വരുന്ന എക്സ്ഷോറൂം വില.
കൂടാതെ ഭാരത് എൻ സി എ പിയുടെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടുന്ന മാരുതി സുസുക്കിയുടെ ആദ്യ കാറാണ് ഡിസയറിലും 6 എയർബാഗുകൾ ഉണ്ട് . 6.84 ലക്ഷം രൂപ മുതൽ 10.19 ലക്ഷം രൂപ വരെയാണ് കാറിനായി നല്കേണ്ടി വരുന്ന വില.മാത്രമല്ല ഇന്ത്യയിൽ ഓഫ്-റോഡർ എസ്‌യുവിയായ ജിംനിയും സേഫ്റ്റിയുടെ 6 വരെ എയർബാഗുകൾ ഉണ്ട് . . 12.75 ലക്ഷം മുതൽ 14.96 ലക്ഷം വരെയാണ് ഈ എസ്‌യുവിയുടെ വില വരുന്നത്.
also read: ‘സിമ്പിൾ’ ബട്ട് പവർഫുൾ; സിംഗിൾ ചാർജിൽ 248 കിലോമീറ്റർ റേഞ്ചുള്ള ഇവി സ്കൂട്ടറുമായി സിമ്പിൾ എനർജി
മാരുതിയുടെ ഇൻവിക്റ്റോയിലും 6 എയർബാഗുകൾ ലഭിക്കും. . 25.51 ലക്ഷം രൂപ മുതൽ 29.22 ലക്ഷം രൂപ വരെയാണ് മാരുതി ഇൻവിറ്റോയ്ക്ക് വരുന്ന വില. അതേസമയം 6 എയർബാഗുകൾ കമ്പനിയുടെ മറ്റ് മോഡലുകളിലേക്കും ഉടൻ തന്നെ എത്തുമെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here