
മാരുതി സുസുക്കിയുടെ ആഡംബര സെഡാനാണ് സിയാസ്. ഏപ്രിലിൽ സിയാസിനെ നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. അപ്പോൾ സിയാസിന് വിലക്കിഴിവ് പ്രഖ്യാപിച്ചുവെങ്കിലും പല ഡീലർമാരുടെയും പക്കൽ വാഹനം വിറ്റു പോകാതെ ഇരിക്കുകയാണ്. അതിനാലാണ് ഇപ്പോൾ സിയാസിന് വീണ്ടും കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
35,000 രൂപയാണ് സിയാസിന് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഡിസ്കൗണ്ട്. ഈ ഡിസ്കൗണ്ട് എല്ലാ മോഡലുകൾക്കും ലഭ്യമാകുകയും ചെയ്യും. ഏപ്രിലിൽ മോഡൽ നിർത്തലാക്കുകയാണ് എന്ന് പ്രഖ്യാപിച്ചപ്പോൾ 40,000 രൂപയുടെ ഡിസ്കൗണ്ടും അന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും സ്റ്റോക്ക് ക്ലിയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ഫോർഡ് എൻഡവറുമായി തിരികെയെത്തുന്നോ? വണ്ടിപ്രാന്തന്മാരെ ഇതാ നിങ്ങൾ കാത്തിരുന്ന വാർത്ത
ആഡംബര സെഡാനായ സിയാസ് 2014-ലാണ് മാരുതി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കമ്പനി മോഡലിന് പുതിയ അപഡേഷനുകളും നൽകിയിരുന്നു. സുരക്ഷാ അപ്‌ഡേറ്റുകളും മൂന്ന് പുതിയ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളുമാണ് കഴിഞ്ഞ വർഷം വരുത്തിയ പ്രധാന മാറ്റങ്ങൾ.
103 bhp പവറും 138 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് സിയാസിനുള്ളത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമാണുള്ളത്. മാനുവൽ പതിപ്പിന് ലിറ്ററിന് 20.65 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിൽ ലിറ്ററിന് 20.04 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
Also Read: ഇലക്ട്രിക് വാഹന പ്രേമികളെ സന്തോഷ വാർത്ത; ഫുൾ ചാർജിൽ 449 KM ദൂരം റേഞ്ചുള്ള വിൻഡ്‌സർ ഇവി എത്തി
ശ്രദ്ധിക്കുക, വാഹനത്തിന് വാർത്തയിൽ പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും, നഗരത്തിനും, ഡീലർഷിപ്പിനും, വാഹനത്തിന്റെ സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കും അതിനാൽ വാഹനം വാങ്ങുന്നതിന് മുമ്പ് കൃത്യമായ വിവരത്തിനായി അടുത്തുള്ള ഡീലറുമായി ബന്ധപ്പെടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here