
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 7 സീറ്റിന്റെ ടെസ്റ്റ് റൈഡ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആവേശത്തിലാണ് വാഹനപ്രേമികള്‍. പക്ഷേ പുത്തന്‍ വണ്ടിയുടെ ഫീച്ചറുകളുടെ ഒരു സൂചനപോലും തരാതെ സസ്പന്‍സ് നിലനിര്‍ത്തിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ കാര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് മാരുതി സുസുക്കി അധികൃതര്‍ നല്‍കുന്ന വിവരം. ഡിസൈന്‍, ഫീച്ചര്‍ പ്രത്യേകളൊന്നും ഔട്ടാവാതിരിക്കാന്‍ മുഴുവന്‍ സ്റ്റിക്കര്‍ കൊണ്ട് മറച്ചാണ് വണ്ടിയുടെ ടെസ്റ്റ് റൈഡ് നടത്തിയിരിക്കുന്നത്. റൈഡിന് വിറ്റാരയ്‌ക്കൊപ്പം ഇ വിറ്റാരയും ഉണ്ടായിരുന്നു. മൂന്നു നിര വാഹനമായെത്തുന്ന 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഥ17 മാരുതി സുസുക്കി കോഡ്നെയിം ചെയ്തിരിക്കുന്നത്. മാരുതി സുസുക്കിയുടെ ഖാര്‍കോഡ പ്ലാന്റില്‍ ആദ്യം നിര്‍മിക്കുന്ന വാഹനമായിരിക്കും ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍.
ALSO READ: ദ ഇന്നോവേറ്റീവ് ഇന്നോവ ഇലക്ട്രിക്ക് മോഡല്‍! ഇന്തോനേഷ്യയില്‍ താരമായി പുത്തന്‍ മോഡല്‍!
സ്റ്റിക്കറുകള്‍ പതിച്ചിരുന്നെങ്കില്‍ പുത്തന്‍ വിറ്റാരയുടെ ഫീച്ചറുകളുടെ ചില സൂചനകള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. ഇവി6ന് സമാനമായ രീതിയിലാണ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍. ഇതില്‍ ബന്ധിപ്പിക്കുന്ന ലൈറ്റ് ബാറും പലരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്നിലും പിന്നിലുമായുള്ള ബമ്പറുകളില്‍ ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് റെയില്‍സ് എന്നിവയില്‍ മാറ്റങ്ങളുണ്ടാകാമെന്നാണ് നിഗമനം. ഇനി ഇന്റീരിയറിനെ കുറിച്ച് പറയുകയാണെങ്കിലും എന്തൊക്കയാണ് സവിശേഷതകള്‍ എന്ന് പറയാറായിട്ടില്ല. എന്നിരുന്നാലും പുതിയ ഡാഷ്ബോര്‍ഡും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിലുണ്ടാവുമെന്നാണ് പ്രതീക്ഷ. പുതിയ അലോയ് വീലുകളാണ്. കൂടുതല്‍ നീണ്ട പിന്നിലെ ഓവര്‍ഹാങ്, വലിപ്പം കൂടിയ റിയര്‍ ഫെന്‍ഡറുകളും സി പില്ലറുകളും എന്നിവയും കാണാനാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here