
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില ഉയർത്താൻ തയ്യാറെടുക്കുന്നു. 2025 ഫെബ്രുവരി മുതലാണ് കാറുകളുടെ വില ഉയർത്താൻ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാരുതി സുസുക്കി ഇന്ത്യ ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വാഹനത്തിന്റെ വില വർധിപ്പിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.
മാരുതിയുടെ ഓരോ കാറുകള്‍ക്കും ഉണ്ടാകാവുന്ന വില വര്‍ധനവ്
| മാരുതി മോഡല്‍ | വില (എക്സ് ഷോറൂം) |
| Alto K10 | Upto ₹19,500 |
| S-Presso | Upto ₹5,000 |
| Celerio | Upto ₹32,500 |
| WagonR | Upto ₹15,000 |
| Swift | Upto ₹5,000 |
| Dzire | Upto ₹10,000 |
| Brezza | Upto ₹20,000 |
| Ertiga | Upto ₹15,000 |
| Eeco | Upto ₹12,000 |
| Super Carry | Upto ₹10,000 |
| Ignis | Upto ₹6,000 |
| Baleno | Upto ₹9,000 |
| Ciaz | Upto ₹1,500 |
| XL6 | Upto ₹10,000 |
| Fronx | Upto ₹5,500 |
| Invicto | Upto ₹30,000 |
| Jimny | Upto ₹1,500 |
| Grand Vitara | Upto ₹25,000 |

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

