മാരുതി കാറുകളുടെ വില വീണ്ടും വർധിക്കും; പുതിയ വർധനവ് ഏപ്രിൽ മുതൽ

Maruti

മാരുതി സുസുക്കി വീണ്ടും തങ്ങളുടെ കാറുകള്‍ക്ക് നാല് ശതമാനം വരെ വില ഉയര്‍ത്തുന്നു. ഏപ്രില്‍ മുതലാണ് കാറുകളുടെ വില ഉയർത്തുന്നത്. കഴിഞ്ഞ ഡിസംബറിലും കാറുകളുടെ വില മാരുതി നാല് ശതമാനം ഉയർത്തിയിരുന്നു. അന്നത്തെ വില വർധന ജനുവരി മുതൽ പ്രാബല്യത്തിൽ എത്തുകയും ചെയ്തിരുന്നു. നിര്‍മാണ സാമഗ്രികളുടെയും പ്രവര്‍ത്തനങ്ങളുടെയും ചെലവ് ഉയര്‍ന്നതു മൂലമാണ് വില വർധിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

കഴിഞ്ഞ തവണ മാരുതി വില ഉയർത്തിയപ്പോൾ വിവിധ മോഡലുകളുടെ വില 1,500 രൂപ മുതല്‍ 32,500 രൂപ വരെ കൂടിയിരുന്നു. നിര്‍മാണ സാധനങ്ങളുടെ ആഗോള വില ഉയരുന്നതും അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവയും വിതരണ ശൃഖലകളിലുണ്ടാകുന്ന തടസവുമെല്ലാം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ചെലവ് ഗണ്യമായി ഉയര്‍ത്തുന്നുണ്ട് ഇതാണ് വില വർധനവിനുള്ള കാരണം.

Also Read: കരി‍ഞ്ചന്തയെ മറികടക്കാൻ മാരുതിയുടെ തത്കാൽ വേരിയന്റ്; വാഹനവ്യവസായത്തിലെ കൗതുകകരമായ അധ്യായം

വിവിധ മോഡലുകളെ അടിസ്ഥാനമാക്കി വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും. എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ഇന്‍വിക്‌റ്റോ വരെയുള്ള മോഡലുകളാണ് മാരുതി നിരത്തിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News