മൈലേജ് കൂട്ടാൻ സ്വിഫ്റ്റ്; കാത്തിരിപ്പോടെ വാഹനപ്രേമികൾ

മൈലേജ് കൂട്ടി വിപണിയിലെത്താനൊരുങ്ങി മാരുതി സുസുക്കി സ്വിഫ്റ്റ്. 40 കിലോമീറ്റർ മൈലേജുമായി പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പരക്കുന്നത്. ജപ്പാനിലെ മോട്ടോര്‍ഷോയിലാണ് പുതിയ 2024 സ്വിഫ്റ്റ് പ്രദര്‍ശനത്തിനെത്തിയത്. സാധാരണഗതിയിൽ വിദേശത്ത് അവതരിപ്പിക്കുന്ന വാഹനങ്ങൾ ഇന്ത്യയിൽ വിപണിയിലെത്താൻ ഒരുപാട് സമയമെടുക്കാറുണ്ട്. എന്നാൽ 2024 സ്വിഫ്റ്റ് ഇന്ത്യയിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാരുതി സുസുക്കിയുടെ ആരാധകരാകെ ആവേശത്തിലായിരിക്കുകയാണ്.

ALSO READ: ഫുള്‍ ചാര്‍ജില്‍ 156 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍

ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയായിരിക്കും പുതിയ സ്വിഫ്റ്റ് വിപണിയിലെത്തുക. ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കുന്നതിനായി ഇസഡ് സീരീസ് എന്‍ജിനായിരിക്കും സ്വിഫ്റ്റില്‍ നല്‍കുകയെന്നാണ് വിവരം. നിലവിലെ കെ-സീരീസ് എന്‍ജിന് പകരമാണ് ഇസഡ്-സീരീസ് എന്‍ജിന്‍ സ്വിഫ്റ്റില്‍ നല്‍കുന്നത്. കെ-സീരീസ് നാല് സിലിണ്ടര്‍ എന്‍ജിനാണെങ്കില്‍ ഇസഡ് സീരീസിലേക്ക് മാറുന്നതോടെ സിലിണ്ടറിന്റെ എണ്ണവും ഒന്ന് കുറയുമെന്നാണ് വിവരം. മൂന്ന് സിലിണ്ടറാണ് ഇസഡ് സീരീസ് എന്‍ജിനിലുള്ളത്. നിലവിലെ എന്‍ജിനെക്കാള്‍ ഭാരം കുറവാണെന്നതാണ് ഇസഡ് സീരീസ് എന്‍ജിന്റെ വ്യത്യാസമെന്നാണ് വിവരം. എന്നാല്‍, ഇത് വാഹനത്തിന്റെ പവര്‍ ഔട്ട്പുട്ടിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തലുകൾ.

ALSO READ: എ ഐ ക്യാമറ ഫലം കാണുന്നു; സെപ്റ്റംബറിൽ രക്ഷിക്കാനായത് 92 ജീവനുകൾ !

മുന്‍ മോഡലുകളില്‍നിന്ന് മാറി കൂടുതല്‍ ഫ്ളാറ്റായാണ് ഡോറുകളും മറ്റും ഒരുങ്ങിയിരിക്കുന്നത്. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പുകളും രൂപമാറ്റം സംഭവിച്ചിട്ടുള്ള ഹാച്ച്ഡോറും സ്‌കേര്‍ട്ട് നല്‍കിയിരിക്കുന്ന റിയര്‍ ബമ്പറുമാണ് പിന്‍ഭാഗത്തിന് സ്പോര്‍ട്ടി ഭാവം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News