‘ഷെഫ് ഡി മിഷന്‍’ സ്ഥാനം ഒഴിഞ്ഞ് മേരി കോം

‘ഷെഫ് ഡി മിഷന്‍’ സ്ഥാനത്തു നിന്നു ഇതിഹാസ വനിതാ ബോക്സിങ് താരവും ഒളിംപ്യനുമായ മേരി കോം പിന്‍മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനത്തു നിന്നു പിന്‍മാറുന്നതെന്നു മേരി കോം വ്യക്തമാക്കി. ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും മിഷന്റെ ഭാഗമാണ്.

Also Read: സംഘപരിവാര്‍ മനസിനൊപ്പം നില്‍ക്കുന്നതിനാലാണ് ‘സൗകര്യമില്ലായ്മ’; എം എം ഹസ്സന് മുഖ്യമന്ത്രിയുടെ മറുപടി

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് പ്രോഗ്രാമിലേക്ക് മേരി കോമിനെ നാമ നിര്‍ദ്ദേശം ചെയ്തത്. ഈ മിഷന്റെ തലപ്പത്താണ് മേരി കോമിനെ നിയമിച്ചത്. ഈ സ്ഥാനമാണ് അവര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയത്.

ല്യൂജ് താരവും ഒളിംപ്യനുമായ കേശവനും മിഷന്റെ ഭാഗമാണ്. ടീമിന്റെ തലപ്പത്തെ സ്ഥാനമാണ് ഷെഫ് ഡി മിഷന്‍. ടീമിന്റെ പങ്കാളിത്തം, ഏകോപനം, നിയന്ത്രണം അടക്കമുള്ള കാര്യങ്ങളാണ് മേരി കോമിനെ എല്‍പ്പിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News