​ഗണിതശാസ്ത്രത്തിലെ നൊബേലായ അബേൽ; അറിയാം പുരസ്കാരത്തെപ്പറ്റിയും ഇത്തവണ അത് സ്വന്തമാക്കിയ മസാകി കഷിവാരയേയും

Masaki Kashiwara

ഗണിതശാസ്ത്ര രം​ഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നതമായ പുരസ്കാരമാണ് ആബേൽ പുരസ്കാരം. ഗണിതശാസ്ത്രത്തിൽ നൽകപ്പെടുന്ന മികച്ച സംഭാവനകളെ പരി​ഗണിച്ചാണ് നോർവെ സർക്കാർ 2003 മുതൽ എല്ലാ വർഷവും അബേൽ പുരസ്കാരം നൽകുന്നത്. 2025-ലെ ആബേൽ പുരസ്കാരം സ്വന്തമാക്കിയത് ജപ്പാനിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ മസാകി കഷിവാര (Masaki Kashiwara)യാണ്. ആദ്യമായാണ് ഒരു ജാപ്പനീസ് പൗരൻ ഈ അവാർഡിന് അർഹനാകുന്നത്.

ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാത്തമാറ്റിക്കൽ സയൻസസിലെ (RIMS) പ്രൊഫസറാണ് മസാകി കഷിവാര. സമമിതിയെക്കുറിച്ചുള്ള (symmetry) ഗണിതശാസ്ത്ര സിദ്ധാന്തമായ റിപ്രസന്റേഷൻ തിയറി (representation theory) യിലും അൽജെബ്രായിക് അനാലിസിസ് (algebraic analysis) മേഖലയിലും നൽകിയ സംഭാവനകളാണ് കഷിവാരെ പുര്സാകരത്തിന് അർഹനാക്കിയത്.

Also Read: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ; ഇരട്ട സൂര്യോദയമെന്ന അപൂർവത, ഇന്ത്യയിൽ കാണാനാകുമോ?

നോർത്ത് അമേരിക്ക, യൂറോപ്പ്, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നല്ലാത്ത ഒരു ഗണിതശാസ്ത്രജ്ഞൻ ആദ്യമായാണ് അബേലിന് അർഹനാകുന്നത്. നോർവീജിയൻ ഗണിതശാസ്ത്രജ്ഞനായ നീൽസ് ഹെൻറിക് ആബേലിന്റെ സ്മരണാർത്ഥമാണ് ഗണിതശാസ്ത്രത്തിന്റെ ‘നൊബേൽ സമ്മാനം’ എന്നറിയപ്പെടുന്ന അവാർഡ് നൽകപ്പെടുന്നത്. 7.5 മില്യൺ നോർവീജിയൻ ക്രോണർ (ഏകദേശം 6.6 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുക. 2025 മെയ് 20-ന് ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കഷിവാരക്ക് സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News