ബ്രേക്ക്ഫാസ്റ്റിന് മസാല ദോശയാ ബെസ്റ്റ്

masala dosa

ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മസാല ദോശ. ഇന്ന് ബ്രേക്ക് ഫാസ്റ്റിന് മസാല ദോശ ആയാലോ? കടയിൽ കഴിക്കുന്നതിലും രുചികരമായി വീട്ടിൽ ഉണ്ടാക്കാം

മസാല ദോശക്ക് ആവശ്യമായ ചേരുവകള്‍

ദോശമാവ് – 2 കപ്പ്
ഉരുളകിഴങ്ങ് – 2 എണ്ണം
കാരറ്റ് ചെറുതായി അരിഞ്ഞത് – ¼ കപ്പ്
പച്ച പട്ടാണി – ¼ കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് – ½ കപ്പ്
പച്ചമുളക് കീറിയത് 2
ഇഞ്ചി – ½ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
മസാലപൊടി – ½ ടീസ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് – 1 ടീസ്പൂണ്‍
കടലപരിപ്പ് – 1 ടീസ്പൂണ്‍
കറിവേപ്പില, എണ്ണ, ഉപ്പ്, മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങ് പൊടിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കുടുക്, ഉഴുന്നുപരിപ്പ്, കടലപരിപ്പ്, കറിവേപ്പില, ചേര്‍ത്ത് താളിച്ച് ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ വഴറ്റി പട്ടാണി, കാരറ്റ്, പുഴുങ്ങിയ ഉരുളകിഴങ്ങ് ഇവ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് നല്ലപോലെ വഴറ്റി ഉപ്പ്, മല്ലിയില ചേര്‍ത്ത് മാറ്റിവയ്ക്കുക. ദോശ കല്ല് ചൂടാക്കി ഓരോ തവ ദോശമാവ് ഒഴിച്ച് നേര്‍മ്മയായി പരത്തി നടുവില്‍ മസാലകൂട്ട് ഓരോ സ്പൂണ്‍ വീതം വച്ച് ദോശയ്ക്കുചുറ്റും ഓരോ സ്പൂണ്‍ എണ്ണ ചുറ്റി ഒഴിച്ച് ദോശയുടെ ഒരു സൈഡില്‍ നിന്നും മറുവശത്തേക്ക് കൊണ്ട് മസാലയുടെ മുകളിൽ കൂടി മടക്കി എടുക്കുക. ഇത്തരത്തില്‍ നല്ലപോലെ ദോശ പൊരിച്ചെടുക്കുക. വളരെ സ്വാദിഷ്ടമായ മസാലദോശ തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News