‘നമ്മള്‍ അതിജീവിക്കും’; ടൂറിസത്തിന് ഉണര്‍വേകാന്‍ ബൃഹദ് പദ്ധതി

വയനാട് ദുരന്തത്തിന് പിന്നാലെ വിനോദ സഞ്ചാര മേഖലയിലുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മേഖലയെ കരുത്തുറ്റതാക്കാന്‍ ബൃഹദ് പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇക്കാര്യം ടൂറിസം മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ALSO READ: വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കി ആന്ധ്ര

ടൂറിസത്തിനു ഉണര്‍വേകാന്‍ മാസ് ക്യാമ്പയിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒപ്പം വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്ത് പകരാന്‍ ബൃഹദ് പദ്ധതി ആവിഷ്‌കരിക്കുന്നു. ഇതിനായി ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇന്ന് ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ചൂരല്‍മല ദുരന്തം വിനോദ സഞ്ചാര മേഖലയില്‍ സൃഷ്ടിച്ച ആശങ്കയകറ്റുവാന്‍ സെപ്തംബര്‍ മാസം മുതല്‍ മാസ് ക്യാമ്പയിനു ടൂറിസംവകുപ്പ് നേതൃത്വം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News