പ്ലാറ്റ്ഫോം നവീകരണം: ബംബിളിലും കൂട്ടപിരിച്ചുവിടൽ; തൊഴിൽ നഷ്ടമാകുന്നത് 30 ശതമാനം ജീവനക്കാർക്ക്

bumble

ഡേറ്റിങ് ആപ്പുകൾ പുതിയ തലമുറയുടെ ‘റിലേഷൻഷിപ്പ് സംസ്കാരത്തിന്‍റെ’ ഭാഗമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. തങ്ങൾക്ക് അനുയോജ്യമായ പങ്കാളികളെ കൃത്യമായ യോഗ്യതയും പൊരുത്തവും നോക്കി തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ആപ്പുകൾ ഏറെയാണ്. പുതുതലമുറക്കിടയിൽ ഓൺലൈൻ ഡേറ്റിങ് സാധാരണമായതോടെ ഈ ടെക് കമ്പനികൾ കോടികളാണ് ഓരോ സാമ്പത്തിക വർഷത്തിലും ലാഭം കൊയ്യുന്നത്.

എന്നാൽ, ഈ മേഖലയിൽ മത്സരം കടുത്തതോടെ, ടെക് മേഖലയിലെ മറ്റുകമ്പനികളെ പോലെ കൂട്ടപ്പിരിച്ചുവിടൽ ഇവിടെയും തുടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഡേറ്റിംഗ് ആപ്പായ ബംബിൾ ഏകേദശം 30 ശതമാനം ജീവനക്കാരെയാണ് പിരിച്ചു വിടാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ALSO READ; ജിയോ ബ്ലാക്ക്‌റോക്കിനെ സ്റ്റോക്ക് ബ്രോക്കറായി സെബി അംഗീകരിച്ചു; ജിയോ ഫിനാൻഷ്യൽ ഓഹരി വിലയിൽ വൻ കുതിപ്പ്

പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്‍റെയും ചെലവ് ചുരുക്കലിന്‍റെയും ഭാഗമായിട്ടാണ് ബംബിളിന്റെ പുതിയ തീരുമാനമെന്നാണ് വിവരം. തീരുമാനം നടപ്പിലാക്കിയാൽ 240 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ട്ടമാകുക. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ, ബംബിൾ ഓഹരിവിലയിൽ കുതിപ്പുണ്ടായി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്ന നവീകരണ ശ്രമങ്ങൾ വിജയിച്ചാൽ 249 മില്യണ്‍ ഡോളര്‍ വരെയുള്ള വരുമാനമാണ് ബംബിള്‍ പ്രതീക്ഷിക്കുന്നത്.

ഈ മേഖലയിൽ ബംബിൾ മാത്രമല്ല, എതിരാളികളായ ‘മാച്ചും’ 13 ശതമാനം ജീവനക്കാരെ കഴിഞ്ഞമാസം വെട്ടിക്കുറച്ചിരുന്നു. ലോകത്തെ ഏറ്റവും പോപ്പുലറായ ഡേറ്റിങ് അപ്പുകളിൽ ഒന്നാണ് ബംബിൾ. മറ്റൊരു പ്രശസ്ത ഡേറ്റിങ് ആപ്പായി ടിന്‍ഡറിന്റെ സഹസ്ഥാപകരില്‍ ഒരാൾ കൂടിയായ വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡാണ് 2014-ല്‍ ബംബിള്‍ സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News