കുടുംബതർക്കത്തെ തുടർന്ന് കൂട്ടക്കൊലപാതകം ; ഉത്തർപ്രദേശിൽ 16 കാരൻ അറസ്റ്റിൽ

crime

ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ കുടുംബ തർക്കത്തെ തുടർന്ന് കൂട്ടക്കൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരാണ് മരിച്ചത്. കൊലപതകത്തിന് പിന്നാലെ 16 കാരനെ പൊലീസ് അറസ്സ് ചെയ്തു. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. മൂവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

അലർച്ച കേട്ടതിന് പിന്നാലെ അടുത്ത മുറിയിലുണ്ടായിരുന്ന അച്ഛൻ ഒടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന മുത്ത മകനെയും കുടുബത്തിനെയുമാണ് കണ്ടത്. പിന്നാലെ ഇളയ മകൻ കൈയിൽ ആയുധവുമായി പുറത്ത് വരുന്നതായും അച്ഛൻ കണ്ടു. സംഭവ സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിനൊടുവിൽ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നുമാണ് പൊലീസ് പ്രതിയെ പിടികുടിയത്.

ALSO READ :പൂജപ്പുരയിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

പ്രതിയുടെ അടുത്ത് നിന്ന് രക്തം പുരണ്ട് ആയുധം കണ്ടെടുത്തു. കൊലപതകം നടന്ന സ്ഥലം പൊലീസ് പരിശോധിച്ചു വരികയാണ് . കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നാട്ടുകാരിൽ നിന്ന് കൊലപാതകത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News