കൊല്ലത്ത് വൻ ലഹരിവേട്ട; വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന എംഡിഎംഎ ഡാൻസാഫ് സംഘം പിടികൂടി

കൊല്ലത്ത് വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 22.48 ഗ്രാം മാരക സിന്തറ്റിക് മയക്കു മരുന്ന് ഡാൻസാഫ് സംഘം പിടികൂടി. അയത്തിൽ രണ്ടാംനമ്പർ ജംഗ്ഷനിൽ കട്ടവിള പള്ളിക്ക് സമീപം നാജിത് മൻസിലിൽ ഷറഫുദീൻ മകൻ നബിൻ എന്നയാളുടെ വീട്ടിൽ നിന്നുമാണ് നിരോധിത രാസ ലഹരിയായ എംഡിഎംഎ സിറ്റി ഡാൻസഫിന്റെ നേതൃതത്തിൽ കണ്ടെടുത്തത്. നബി​ന്റെ സുഹൃത്തായ മുഹമ്മദ്‌ അലിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോളേജ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇവർ മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നത്. ഒരു ഗ്രാമിന് 6000 രൂപ മുതൽ 7000 ഇപ്പോൾ ഇവർ ആവശ്യക്കാരിൽ നിന്നും ഈടാക്കുന്നതായും പൊലീസ് പറഞ്ഞു. രണ്ട് നിറത്തിലുള്ള എംഡിഎംഎയാണ് ഇവരിൽ നിന്നും ഡാൻസാഫ് സംഘം കണ്ടെടുത്തത്. മയക്കുമരുന്ന് തൂക്കി കൊടുക്കാനുള്ള ഡിജിറ്റൽ ത്രാസ് ,കവറിൽ നിറക്കാൻ ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങൾ,കവർ എന്നിവയും സംഘം പിടിച്ചെടുത്തു. ഡാർസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസമായി ഇവരെ നിരീഷിച്ച് വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News