
കോഴിക്കോട് കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്റെ പിടിയിലായി. കണ്ടംകുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പിടിയിലായത്. കോഴിക്കോട് നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് വൻ ലഹരിമരുന്ന് ശേഖരം പിടി കൂടിയത്. പാവങ്ങാട് കണ്ടംകുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് 79.74 ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നൈജിൽ രാഹുൽ എന്നിവരാണ് ഡാൻസാഫിൻ്റെയും എലത്തൂർ പൊലിസിൻ്റെയും പിടിയിലായത്.ചെറിയ പാക്കറ്റുകളിലാക്കി എംഡിഎംഎ വിതരണം ചെയ്യുന്ന സംഘമാണ് ഇവരെന്നും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എലത്തൂർ എസ്എച്ച്ഒ രഞ്ജിത്ത് വ്യക്തമാക്കി. നൈജിൽ എൻഡിപിഎസ് കേസിൽ നേരത്തെയും പ്രതിയാണ്. പ്രതികളിൽ നിന്ന് രണ്ട് മൊബൈൽ ഫോൺകളും ഒരു ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, ഇന്നലെ മലപ്പുറത്തും വൻ എംഡിഎംഎ വേട്ട നടന്നിരുന്നു. കരിപ്പൂരിലെ വീട്ടിൽ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖിന്‍റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതി മറ്റൊരു കേസിൽ നിലവിൽ റിമാൻഡിലാണ്. 1665 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫ് സ്‌ക്വാഡും കരിപ്പൂർ പോലീസും ചേർന്ന് പിടിച്ചെടുത്തത്. ഇയാൾക്ക് ഒമാനിൽ നിന്നു കഴിഞ്ഞ ദിവസം ഒരു കാർഗോ പാർസൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

