മഹാരാഷ്ട്രയില്‍ ആയുധ നിര്‍മാണശാലയില്‍ വമ്പന്‍ സ്‌ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്ന് സംശയം

maharastra

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആയുധ നിര്‍മാണശാലയിലുണ്ടായ വമ്പന്‍ സ്‌ഫോടനത്തില്‍ അരഡസനോളം പേര്‍ കൊല്ലപ്പെട്ടതായി സംശയം. മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയില്‍ ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് കോല്‍ത്തേ അറിയിച്ചു. രക്ഷാപ്രവര്‍ത്തന നടത്തുന്നവരും ആരോഗ്യപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി അതിജീവിതരായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ALSO READ: ‘ജനങ്ങൾക്ക് അഹിതം ഉണ്ടാക്കുന്ന ഒരു നിയമവും അടിച്ചേൽപ്പിക്കാൻ ഇടതു സർക്കാർ ആഗ്രഹിക്കുന്നില്ല’: മന്ത്രി എ കെ ശശീന്ദ്രൻ

സ്‌ഫോടനത്തിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് പന്ത്രണ്ടോളം പേര്‍ അതിനടയില്‍ കുടുങ്ങിയിരുന്നു. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായി എസ്‌കവേറ്ററുകള്‍ എത്തിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം അഞ്ചു കിലോമീറ്റര്‍ അകലെവരെ കേള്‍ക്കാവുന്ന തരത്തിലായിരുന്നു. ഫാക്ടറിയില്‍ നിന്നും കടുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ALSO READ: ആന്ധ്ര പ്രദേശിൽ മൂന്നാം നിലയിലെ ക്ലാസ് മുറിയിൽ നിന്നിറങ്ങി കോളജ് വിദ്യാർഥി, താഴേക്ക് ചാടി മരിച്ചു- ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ

Massive explosion at ordnance factory at Nagpur in Maharastra. Half a dozen people feared dead.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News