
കൊല്ലം പള്ളിമുക്കിൽ ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിൽ വൻ തീപിടിത്തം. സാരഥി മോട്ടോർസിന്റെ ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. അൻപതോളം വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. വാഹനങ്ങളിൽ നിന്നും ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്.
ഫയർഫോഴ്സ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവധി ദിവസമായതുകൊണ്ടുതന്നെ ജീവനക്കാർ ആരും ഷോറൂമിൽ ഉണ്ടായിരുന്നില്ല. സർവീസ് സെന്ററിൽ നിന്നും പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. സംഭവത്തിൽ ആളപായമില്ല.
ALSO READ: പച്ചയും മഞ്ഞയും കറുപ്പും നിറത്തിൽ വരെ നമ്പർ പ്ലേറ്റുകൾ; ഇത് സ്‌റ്റൈലല്ല, പിന്നിലെ കാരണം അറിയാം
അതേസമയം, അത്തോളി കണ്ണിപൊയിലിൽ എസ് ആർ ഓയിൽ മില്ലിലും വൻ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെയാണ് സംഭവം. 11.30നാണ് തീപിടിത്തം ഉണ്ടായത്. കൊയിലാണ്ടിയിൽ നിന്ന് രണ്ടും നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ നിലയങ്ങളിൽ നിന്നും ഓരോ യൂണിറ്റും അഗ്നിശമന സേന എത്തി തീയണച്ചു. നാലുമണിക്കൂർ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് നിയന്ത്രണവിധേയമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

